MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Food
  • ഈ അഞ്ച് പഴങ്ങള്‍ കഴിച്ചാല്‍ ആരോഗ്യം സുരക്ഷിതം; ഗുണങ്ങള്‍ അറിയാം

ഈ അഞ്ച് പഴങ്ങള്‍ കഴിച്ചാല്‍ ആരോഗ്യം സുരക്ഷിതം; ഗുണങ്ങള്‍ അറിയാം

പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ കൃത്യമായ പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ പലര്‍ക്കും സംശയം കാണും. മികച്ച ആരോഗ്യത്തിന് ഉചിതമായ അഞ്ച് പഴങ്ങളെ പരിചയപ്പെടാം.

1 Min read
Author : Jomit Jose
Published : Feb 16 2026, 11:48 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
1. വാഴപ്പഴം
Image Credit : Getty

1. വാഴപ്പഴം

അവശ്യ പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് വാഴപ്പഴം. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് സഹായകരമാകുന്ന മഗ്നീഷ്യം, ദഹന പ്രക്രിയയ്‌ക്ക് ഗുണകരമാകുന്ന നാരുകൾ, തലച്ചോറിന്‍റെ ആരോഗ്യത്തിനുള്ള വിറ്റാമിൻ ബി6 എന്നിവ വാഴപ്പഴത്തില്‍ ഉൾപ്പെടുന്നു. നേരിട്ടോ സ്‌മൂത്തിയായോ വാഴപ്പഴം കഴിക്കാവുന്നതാണ്.

25
2. ആപ്പിള്‍
Image Credit : Getty

2. ആപ്പിള്‍

നല്ല ആരോഗ്യത്തിന് ദിവസവും ഓരോ ആപ്പിള്‍ കഴിക്കുക എന്ന് നമ്മള്‍ സ്‌കൂളില്‍ പഠിച്ചുകാണും. ഫൈറ്റോകെമിക്കലുകളാല്‍ സമ്പുഷ്‌ടമായ ആപ്പിളില്‍ ധാരാളം ഫൈബറും ആന്‍റിഓക്‌സിഡന്‍റുകളും അടങ്ങിയിരിക്കുന്നു.

Related Articles

Related image1
കോളോറെക്ടൽ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്
Related image2
ബദാം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങളിതാണ്
35
3. ബെറി
Image Credit : Getty

3. ബെറി

പോഷകങ്ങളുടെയും ആന്‍റിഓക്‌സിഡന്‍റുകളുടെയും കലവറയാണ് ബെറികള്‍. ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങി വിവിധതരം ബെറികള്‍ വിപണിയില്‍ ലഭ്യമാണ്. ബ്ലൂബെറി ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്‌ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ ബ്ലൂബെറിക്ക് കഴിവുണ്ട്. ബെറി പഴങ്ങള്‍ക്ക് അർബുദ സാധ്യതയെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടെന്നാണും ചില പഠനങ്ങള്‍ അവകാശപ്പെടുന്നു.

45
4. കിവി പഴം
Image Credit : Getty

4. കിവി പഴം

നമ്മുടെ നാട്ടില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ പ്രചാരം ലഭിച്ച പഴങ്ങളിലൊന്നാണ് കിവി. നാരുകള്‍ ധാരാളമായി കിവിയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും രണ്ട് മുതല്‍ മൂന്ന് വരെ കിവി പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് മലബന്ധം കുറയ്‌ക്കുമെന്ന് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

55
5. അവക്കാഡോ
Image Credit : Getty

5. അവക്കാഡോ

ഹൃദയാരോഗ്യത്തിന് ഏറ്റവും ഗുണമുള്ള പഴങ്ങളിലൊന്നായാണ് അവക്കാഡോയെ കണക്കാക്കുന്നത്. പൊട്ടാസ്യം അവക്കാഡോയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവക്കാഡോ ഗുണകരം. വിറ്റാമിന്‍ എ, സി, ഇ എന്നിവയാല്‍ സമ്പന്നം കൂടിയാണ് അവക്കാഡോ. എന്നാല്‍ ധാരാളം ഫാറ്റ് അടങ്ങിയിരിക്കുന്നു എന്നതിനാല്‍ അമിതമായി അവക്കാഡോ കഴിക്കാന്‍ പാടില്ല. ദിവസം ഒന്നര അവക്കാഡോ വരെ കഴിക്കാവുന്നതാണ്.

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
ഭക്ഷണം
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ബദാം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങളിതാണ്
Recommended image2
വിമാനത്തില്‍ പൈലറ്റിനും കോ-പൈലറ്റിനും രണ്ട് തരം ഭക്ഷണം നിര്‍ബന്ധം; ഈ നിയമത്തിന് പിന്നിലെ കാരണം ഇതാണ്
Recommended image3
രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് നിർബന്ധമായും കഴിക്കേണ്ടവ
Related Stories
Recommended image1
കോളോറെക്ടൽ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്
Recommended image2
ബദാം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങളിതാണ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved