ചീത്ത കൊളസ്ട്രോളും അടിവയറിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും ഈ അഞ്ച് എണ്ണകള്‍

Published : Sep 28, 2024, 06:59 PM ISTUpdated : Sep 28, 2024, 07:17 PM IST
ചീത്ത കൊളസ്ട്രോളും അടിവയറിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും ഈ അഞ്ച് എണ്ണകള്‍

Synopsis

അമിത വണ്ണവും ചീത്ത കൊളസ്ട്രോളും ഹൃദ്രോഗ സാധ്യതയെ കൂട്ടാം. ചീത്ത കൊളസ്ട്രോളും അടിവയറിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ചില എണ്ണകളെ പരിചയപ്പെടാം.

ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടിയാല്‍ അത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും.  അതുപോലെ അമിത വണ്ണവും ഹൃദ്രോഗ സാധ്യതയെ കൂട്ടാം. ചീത്ത കൊളസ്ട്രോളും അടിവയറിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ചില എണ്ണകളെ പരിചയപ്പെടാം.

1. വെളിച്ചെണ്ണ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ കൊഴുപ്പ് വേഗത്തിൽ കത്തിക്കാനും മൊത്തത്തിലുള്ള മെറ്റബോളിസം വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാനും വെളിച്ചെണ്ണ പാചകത്തിനായി ഉപയോഗിക്കാം. ഇവ അധിക ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്.

2. ഒലീവ് ഓയിൽ 

 ഇവ അപൂരിത ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. കൂടാതെ ഇവയില്‍ ഒലിക് ആസിഡും അടങ്ങിയിട്ടുണ്ട്.  ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

3. സണ്‍ഫ്ലവര്‍ ഓയില്‍ 

ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ സണ്‍ഫ്ലവര്‍ ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. ഫ്ളാക്സ് സീഡ് ഓയിൽ 

ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും  അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

5. കടുകെണ്ണ

ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് കടുകെണ്ണ. കടുകെണ്ണ മെറ്റബോളിസത്തിനും നല്ലതാണ്. ശുദ്ധീകരിച്ച എണ്ണയ്ക്ക് പകരം കടുകെണ്ണ ഉപയോഗിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍

youtubevideo

PREV
click me!

Recommended Stories

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍