Onam 2022 : ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങൾ ഇവയൊക്കെ...

By Web TeamFirst Published Aug 29, 2022, 6:46 PM IST
Highlights

ഓണസദ്യയിൽ ചോറിനു മുകളില്‍ ആദ്യം പരിപ്പാണ് ഒഴിക്കുന്നത്. ഇതിനു മുകളിലായി അൽപം നെയ്യ് തൂവും. പപ്പടം, പരിപ്പില്‍ കുഴച്ച് ഊണാരംഭിക്കും. പായസത്തിനൊപ്പം മധുര ബോളി ചേര്‍ത്ത് കഴിക്കുന്നതും പതിവാണ്. 

ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് ഓണസദ്യ തന്നെയാകും.  എല്ലാ ചിട്ടവട്ടങ്ങളോടെയും തന്നെ ഓണസദ്യ കഴിക്കേണ്ടതുണ്ട്. സദ്യ ഉണ്ണുന്നതിന് ശാസ്ത്രമുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്. 26ലധികം വിഭവങ്ങൾ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ.

വിഭവങ്ങളുടെ എണ്ണം പഴയകാലത്ത് ഇതിലും അധികമായിരുന്നു. ഇല ഇട്ട് ഇരിക്കുന്ന ആളിന്റെ വലതുവശംചേർന്നു വേണം ഇലയുടെ മുറിഭാഗം വരേണ്ടത്. തൂശൻ ഭാഗം ഇടതുഭാഗത്തും. ഇലയുടെ ഇടതുഭാഗത്തായി മുകളിൽ നിന്നും വേണം വിലമ്പിത്തുടങ്ങേണ്ടത്. 

പഴം,പപ്പടം, ശർക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ ആദ്യം വിളമ്പണം. അടുത്തതായി മാങ്ങ, ഇഞ്ചി, നാരങ്ങ, തോരൻ, ഓലൻ, അവിയൽ, പച്ചടി, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, ഉപ്പ് എന്നിവ ക്രമത്തിൽ വിളമ്പണം. കുത്തരിയാണ് മിക്കവാറും ഓണനാളിൽ തിരഞ്ഞെടുക്കുന്നത്.

ഓണം സ്‌പെഷ്യല്‍ ; രുചികരമായ ഓലന്‍ തയ്യാറാക്കാം

ഓണസദ്യയിൽ ചോറിനു മുകളിൽ ആദ്യം പരിപ്പാണ് ഒഴിക്കുന്നത്. ഇതിനു മുകളിലായി അൽപം നെയ്യ് തൂവും. പപ്പടം, പരിപ്പിൽ കുഴച്ച് ഊണാരംഭിക്കും. പായസത്തിനൊപ്പം മധുര ബോളി ചേർത്ത് കഴിക്കുന്നതും പതിവാണ്. അവസാനം മോര് വിളമ്പുന്നതോടെ സദ്യപൂർത്തിയാകും. ചിലർ മോരും കൂട്ടി അല്പ്പം ചോറു കഴിക്കുന്നതും സാധാരണയാണ്. ചിലസ്ഥലങ്ങളിൽ രസം മോരിനൊപ്പം അവസാനമായാണ് വിളമ്പുക. ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

 1) ചിപ്‌സ്
2) ശർക്കര വരട്ടി
3) പഴം
4) പപ്പടം
5) ഉപ്പ്
6) ഇഞ്ചി
7) നാരങ്ങ
8) മാങ്ങ
9) വെള്ള കിച്ചടി
10) ഓലൻ
11) ചുവന്ന കിച്ചടി
12) മധുരക്കറി
13) തീയൽ
14) കാളൻ
15) വിഴുക്കു പുരട്ടി (മെഴുക്ക്പുരട്ടി)
16) തോരൻ
17) അവീൽ
18) കൂട്ടുകറി
19) ചോറ്
20) പരിപ്പ്
21) നെയ്യ്
22) സാമ്പാർ
23) അടപ്രഥമൻ4
24) ഗോതമ്പ് പായസം
25) പുളിശ്ശേരി
26) രസം
27) മോര്

 

click me!