Onam 2023: ഓണം സ്പെഷ്യൽ കസ്‌കസ് ബദാം പരിപ്പ് പാൽ പായസം, എളുപ്പം തയാറാക്കാം...

Published : Aug 15, 2023, 08:11 AM ISTUpdated : Aug 21, 2023, 11:27 AM IST
Onam 2023: ഓണം സ്പെഷ്യൽ കസ്‌കസ് ബദാം പരിപ്പ് പാൽ പായസം, എളുപ്പം തയാറാക്കാം...

Synopsis

ഇത്തവണ കസ്‌കസ്- ബദാം പരിപ്പ് പാൽ പായസം തയ്യാറാക്കിയാലോ?  

ഓണം ആഘോഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പൊന്നോണത്തിന് പായസം തയ്യാറാക്കേണ്ടേ? ഇത്തവണ കസ്‌കസ്- ബദാം പരിപ്പ് പാൽ പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...

കസ്‌കസ്                    - 5 സ്‌പൂൺ
ബദാം പരിപ്പ്         -  15 എണ്ണം
അണ്ടിപ്പരിപ്പ്          -  10 എണ്ണം
ഉണക്കമുന്തിരി    - 15 എണ്ണം
കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിൻ
പാൽ                           - 1 പാക്കറ്റ്
ഏലയ്ക്ക                 -  5 എണ്ണം
നെയ്യ്                         -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

പാൽ തിളപ്പിച്ച് അതിലേയ്ക് കുതിർത്തുവച്ച കസ്‌കസ് വെള്ളത്തോടെ ചേർത്ത് ഇളക്കുക. കുതിർത്ത ബദാം ഒന്നരച്ചെടുത്ത ശേഷം പാലിൽ ചേർത്ത് കൈയ്യെടുക്കാതെ  ഇളക്കുക. തിള വരുമ്പോൾ കണ്ടൻസ്ഡ് മിൽക്ക്  ചേർത്ത് ഇളക്കാം. ഏലയ്ക്ക പൊടി തൊലികളഞ്ഞ്  ചേർത്ത് ഇളക്കുക. നെയ്യിൽ അണ്ടിപ്പരിപ്പ് നുറുക്കിയത്, ഉണക്ക മുന്തിരി വറത്തിടുക. വളരെ എളുപ്പം തയ്യാറാക്കാവുന്ന, ഒട്ടേറെ ഗുണങ്ങൾ ഉള്ള വ്യത്യസ്തമായ, സ്വാദേറിയ പോഷകസമ്പുഷ്ടമായ പായസമാണിത്.  

തയ്യാറാക്കിയത്:
അജന്യ പി കുമാർ

Also Read: Onam 2023: ഓണം സ്പെഷ്യൽ പനീർ ക്യാരറ്റ് പായസം, എളുപ്പം തയാറാക്കാം...

youtubevideo

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...