അസ്ഥികളുടെ ആരോഗ്യത്തിന് അത്യാവശ്യമായ വിറ്റാമിൻ കെ, ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന പോഷകങ്ങൾ എന്നിവ പർപ്പിൾ ക്യാബേജിൽ അടങ്ങിയിരിക്കുന്നു. 

പോഷകസമൃദ്ധവും കലോറി കുറഞ്ഞതുമായ പച്ചക്കറിയാണ് പർപ്പിൾ ക്യാബേജ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, കെ, നാരുകൾ എന്നിവയാൽ സമ്പന്നമായ പർപ്പിൾ ക്യാബേജ് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണ്. 

പർപ്പിൾ ഭക്ഷണങ്ങളിൽ ആന്തോസയാനിൻ എന്ന പ്രകൃതിദത്ത പർപ്പിൾ പിഗ്മെന്റ് അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ഭക്ഷണത്തിൽ ഈ ആന്റിഓക്‌സിഡന്റിന്റെ അളവ് കൂടുന്തോറും അതിന്റെ നിറം ഇരുണ്ടതായിരിക്കും. ഇത് ആരോഗ്യകരമായ ശരീരം നിലനിർത്താനും സഹായിക്കുന്നു.

പർപ്പിൾ ക്യാബേജ് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മാറ്റുകയും ചർമ്മത്തെ കൂടുതൽ നേരം ചെറുപ്പമായി കാണുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പർപ്പിൾ കാബേജ് ധൈര്യമായി കഴിക്കാം. കലോറി കുറഞ്ഞൊരു ഭക്ഷണമാണിത്. അതുകൊണ്ടാണ് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായകമാകുന്നത്. വിറ്റാമിൻ സി ധാരാളം അടങ്ങിയ പൾപ്പിൾ ക്യാബേജ് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു.

ഉയർന്ന നാരുകൾ അടങ്ങിയ പർപ്പിൾ ക്യാബേജ് ഭക്ഷണം ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. പർപ്പിൾ കാബേജിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും രക്തസമ്മർദ്ദം സന്തുലിതമാക്കാൻ സഹായിക്കും. കൂടാതെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും. ഇതിലുള്ള വിറ്റാമിൻ സി, കെ, കാത്സ്യം, സിങ്ക് എന്നിവ എല്ലുകളുടെ ആരോഗ്യസംരംക്ഷണത്തിനും വളരെ നല്ലതാണ്.

അസ്ഥികളുടെ ആരോഗ്യത്തിന് അത്യാവശ്യമായ വിറ്റാമിൻ കെ, ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന പോഷകങ്ങൾ എന്നിവ പർപ്പിൾ ക്യാബേജിൽ അടങ്ങിയിരിക്കുന്നു. ചർമ്മസംരംക്ഷണത്തിലും ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു. ചർമ്മത്തിലെ പാടുകളും ചുളിവുകളും മാറ്റി യുവത്വം നിലനിർത്താനും ഇത് സഹായിക്കുന്നു.

പർപ്പിൾ കാബേജ് ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. ഇതിൽ 36-ലധികം തരം ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി, കെ എന്നിവയാൽ സമ്പന്നമായ ക്യാബേജ് രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.