Onam 2023 : ഈ ഓണത്തിന് സ്പെഷ്യൽ നേന്ത്രപ്പഴം പായസം ; ഈസി റെസിപ്പി

By Web TeamFirst Published Aug 16, 2023, 8:25 AM IST
Highlights

ഈ ഓണത്തിന് രുചികരമായ നേന്ത്രപ്പഴം പായസം തയ്യാറാക്കിയാലോ?
 

ഓണത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ഓണത്തിന് നേന്ത്രപ്പഴം കൊണ്ടൊരു ഹെൽത്തിയും രുചികരവുമായ പായസം എളുപ്പം ഉണ്ടാക്കാം...

വേണ്ട ചേരുവകൾ...

നേന്ത്ര പഴം            3 എണ്ണം
ശർങ്കര                    3 എണ്ണം
നാളികേര പാൽ   ഒരു നാളീകേരം
ജീരകപ്പൊടി         ഒരു ടീസ്പൂൺ
നെയ്യ്                        2 ടീസ്പൂൺ

തയ്യാറാക്കേണ്ട വിധം...

നാളികേര പാലിൽ പഴം വേവിച്ചത് അരയ്ക്കുക. പാനിൽ നെയ്യ് ഒഴിച്ച് പഴം നന്നായി വരട്ടി എടുക്കുക. അതിനു ശേഷം ശർങ്കര ഉരുകി അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. അതിലേക്ക് രണ്ടാം പാൽ ഒഴിച്ച് നന്നായി വരട്ടുക. നന്നായി ചെറു തീയിൽ ഇളകി കൊണ്ടിരിക്കുക. അതാണ് പായസത്തിന്റെ സ്വാദ്. അവസാനം ഒന്നാം പാൽ ഒഴിച്ച് ജീരക പൊടിയും ചേർക്കുക. നെയ്യിൽ നാളികേര കൊത്ത് വറുത്ത് ചേർക്കുക. ഒരു കിലോ പഴത്തിന് അര കിലോ ശർക്കര എന്നാണ്  കണക്ക്. എല്ലാവരും ഓണത്തിന് സ്വാദിഷ്ടമായ പഴം പായസം തയ്യാറാക്കുമല്ലോ?

തയ്യാറാക്കിയത്:
ശുഭ

Read more ഓണത്തിന് സ്പെഷ്യൽ പഞ്ചധാന്യ പായസം തയ്യാറാക്കാം

 

 

click me!