Onam 2024 : ബീറ്റ്റൂട്ട് കൊണ്ട് രുചികരമായൊരു പായസം

Published : Sep 15, 2024, 01:30 PM IST
Onam 2024 : ബീറ്റ്റൂട്ട് കൊണ്ട് രുചികരമായൊരു പായസം

Synopsis

വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് റഷീദ എഴുതിയ പാചകക്കുറിപ്പ്. 

പായസം പ്രിയരാകുമല്ലോ നിങ്ങൾ? ഓണസദ്യയിലൊരുക്കാൻ ഒരു വെറെെറ്റി പായസം ആയാലോ? ഏറെ പോഷക​ഗുണങ്ങളുള്ള ബീറ്റ്റൂട്ട് കൊണ്ട് രുചികരമായൊരു പായസം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • ബീറ്റ്റൂട്ട്                                        1 എണ്ണം
  • പഞ്ചസാര                                    4 സ്പൂൺ
  • ഏലയ്ക്ക                                      1 എണ്ണം
  • പാൽ                                              1 1/2 കപ്പ്
  • മിൽക്ക് മെയ്ഡ്                                1 സ്പൂൺ
  • നെയ്                                              ആവശ്യത്തിന്
  • കോൺ ഫ്ളോർ                           1 സ്പൂൺ
  • അണ്ടിപരിപ്പ്, മുന്തിരി           ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പഞ്ചസാരയും ബീറ്റ്റൂട്ട് ​ഗ്രേറ്റ് ചെയ്തതും പാലും മിൽക്ക് മെയ്ഡും ഏലയ്ക്കപ്പൊടിയും 1 സ്പൂൺ കാസ്റ്റഡ് പൗഡറും 1/4 കപ്പ് പാലിൽ ചേർത്തിളക്കി തിളപ്പിച്ച്‌  ഇറക്കുക. ശേഷം നെയ്യിൽ അണ്ടിപരിപ്പ്, മുന്തിരി എന്നിവ താളിച്ചു ചേർത്താൽ രുചികരമായ ബീറ്റ്റൂട്ട് പായസം റെഡി...
 

PREV
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ള പഴങ്ങൾ