വളരെ എളുപ്പത്തിലൊരു മുട്ട തോരൻ തയ്യാറാക്കാം
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വളരെ എളുപ്പത്തിലൊരു മുട്ട തോരൻ തയ്യാറാക്കാം. മുട്ട ഫെസ്റ്റിൽ ശ്രീജ നിഷാദ് തയ്യാറാക്കിയ ലേഖനം
വേണ്ട ചേരുവകൾ
മുട്ട 2 എണ്ണം
1.തേങ്ങ ചിരകിയത് അര കപ്പ്
2.മഞ്ഞൾ പൊടി
3.ചുവന്നുള്ളി 8 എണ്ണം
4.പെരും ജീരകം 1 സ്പൂൺ
5.പച്ചമുളക് 2 എണ്ണം
6.കറിവേപ്പില ഒരു തണ്ട്
7.കടുക് അര സ്പൂൺ
8. ഉപ്പ് ആവശ്യത്തിന്
9. വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചിട്ട് ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് കടുക് ഇടുക. അത്പൊട്ടി വരുമ്പോൾ 1 മുതൽ 5 വരെയുള്ള ചേരുവകൾ ചേർത്ത് അരച്ച അരപ്പ് ഇട്ട് അതിലേക്ക് 2 മുട്ട പൊട്ടിച്ചു ചേർത്ത് ആവശ്യത്തിനു ഉപ്പും, കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ ഇളക്കി കൊടുക്കുക. തോരൻ പരുവം ആകുമ്പോൾ അടുപ്പിൽ നിന്നും മാറ്റിയ ശേഷം കഴിക്കുക.






