Onam 2024 : ഓണത്തിന് ‌തയ്യാറാക്കാം വ്യത്യസ്ത രുചിയിൽ വാഴയില പായസം ; ഈസി റെസിപ്പി

Published : Sep 09, 2024, 11:26 AM ISTUpdated : Sep 09, 2024, 11:28 AM IST
Onam 2024 :  ഓണത്തിന് ‌തയ്യാറാക്കാം വ്യത്യസ്ത രുചിയിൽ വാഴയില പായസം ; ഈസി റെസിപ്പി

Synopsis

വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ശർമിള കെ പി എഴുതിയ പാചകക്കുറിപ്പ്.

ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10

ഇത്തവണ ഓണസദ്യയിലൊരുക്കാൻ സ്പെഷ്യൽ വാഴയില പായസം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • വാഴയില ജ്യൂസ്                                                                                ഒരു കപ്പ്
  • അവിൽ                                                                                              ഒരു കപ്പ്
  • ഏത്തപ്പഴം                                                                                         രണ്ടെണ്ണം 
  • ശർക്കര                                                                                              300 ​ഗ്രാം 
  • തേങ്ങാപ്പാൽ 2 തേങ്ങയുടേത്                                                     1,2,3, പാൽ
  • കശുവണ്ടി  പൊടിച്ചത്                                                                1 ടേബിൾ സ്പൂൺ 
  • ഏലക്ക, ചുക്ക്, ജീരകം   (ഇവ വറുത്തു പൊടിച്ചത്)             ഒരു ടേബിൾ സ്പൂൺ.
  • നെയ്യ്                                                                                                   ആവശ്യത്തിന്
  • ഏത്തപ്പഴം ചെറുതായി നുറുക്കി കാരമലൈസ് ചെയ്തത്    1 ടേബിൾ സ്പൂൺ അലങ്കരിക്കാൻ.

പാകം ചെയ്യുന്ന വിധം

പാളയംകോടൻ വാഴയുടെ  ഇല ചെറുതായി നുറുക്കി മിക്സിയുടെ ജാറിൽ മൂന്നാം പാലും ചേർത്ത്  അരച്ചെടുത്ത് അരിച്ചു വക്കുക. അവിൽ നെയ്യിൽ വറുത്തെടുക്കുക. ഏത്തപ്പഴം  ചെറുതായി നുറുക്കി നെയ്യിൽ വഴറ്റി ഉടച്ചു വയ്ക്കുക. ഉരുളി ചൂടാകുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ഏത്തപ്പഴം കൂട്ട് വഴറ്റുക. ഇതിലേക്ക് ശർക്കരപ്പാനി ചേർക്കുക. നന്നായി വരണ്ടു വരുമ്പോൾ അവിൽ ചേർത്തു കൊടുത്തു ഇളക്കുക. ഇതിലേക്ക് വാഴയിലയുടെ ജ്യൂസ് ചേർത്ത് ഇളക്കുക കുറുകിവരുമ്പോൾ  രണ്ടാംപാൽ ചേർക്കുക. പൊടിച്ചുവച്ച കശുവണ്ടി ചേർക്കുക. കുറുകുമ്പോൾ ഏലക്കായ, ചുക്ക്, ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക. ഒന്നാംപാൽ ചേർത്ത് വാങ്ങുക.

ഓണത്തിന് വെറെെറ്റി അവൽ പഴം പ്രഥമൻ തയ്യാറാക്കിയാലോ?

 

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം