വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് രശ്മി എഴുതിയ പാചകക്കുറിപ്പ്.

ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10

ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഇത്തവണ ഓണസദ്യയിലൊരുക്കാൻ സ്പെഷ്യൽ അവൽ പഴം പ്രഥമൻ തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • അവൽ 1/2 കിലോ 
  •  നേന്ത്ര പഴം 2 എണ്ണം 
  • തേങ്ങ പാൽ 2 ലിറ്റർ 
  • ഏലയ്ക്ക 2 സ്പൂൺ 
  • നെയ്യ് 250 ഗ്രാം 
  • അണ്ടിപ്പരിപ്പ് 200 ഗ്രാം 
  • മുന്തിരി 200 ഗ്രാം 
  • ശർക്കര 1/2 കിലോ 

തയ്യാറാക്കുന്ന വിധം 

ആദ്യം അവൽ നല്ലത് പോലെ കഴുകി വയ്ക്കുക. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. കഴുകി വച്ചിരിക്കുന്ന അവൽ നന്നായിട്ട് ഒന്ന് മൂപ്പിച്ച് എടുത്തതിനുശേഷം തേങ്ങാപ്പാൽ രണ്ടാം പാൽ ഒഴിച്ചു കൊടുത്തു ഒന്ന് തിളക്കാനായിട്ട് വയ്ക്കുക. ഒന്ന് തിളച്ചു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് നേന്ത്രപ്പഴം മിക്സിയിൽ അരച്ചെടുത്തതും കൂടി ഒന്ന് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാലും ശർക്കരപ്പാനിയും ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ഏലയ്ക്ക പൊടിയും ചേർത്തു നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ കുറുക്കിയെടുക്കാവുന്നതാണ്.

ഓണം സ്പെഷ്യൽ നെയ്യ് പായസം ; ഈസി റെസിപ്പി

Asianet News Live | Malayalam News Live | Water Shortage | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്