Onam 2024 : ഇത്തവണ ഓണത്തിന് സ്പെഷ്യൽ ചേന പ്രഥമൻ ആയാലോ?. റെസിപ്പി

Published : Sep 06, 2024, 10:46 AM ISTUpdated : Sep 06, 2024, 10:50 AM IST
Onam 2024 :  ഇത്തവണ ഓണത്തിന് സ്പെഷ്യൽ ചേന പ്രഥമൻ ആയാലോ?. റെസിപ്പി

Synopsis

വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ഫൗസിയ മുസ്തഫ  എഴുതിയ പാചകക്കുറിപ്പ്.

ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10. 

ഓണസദ്യയിലൊരുക്കാൻ എന്ത് പായസമാണ് നിങ്ങൾ തയ്യാറാക്കുന്നത്? ഇത്തവണ ഓണത്തിന് സ്പെഷ്യൽ ചേന പ്രഥമൻ ആയാലോ?.

വേണ്ട ചേരുവകൾ

  • ചേന                                                         250 ഗ്ര‌മൻ 
  • ശർക്കര                                                    500 ഗ്രം
  • നെയ്യ്                                                        6 ടേബിൾ സ്പൂൺ 
  • തേങ്ങകൊത്ത്                                       കാൽ കപ്പ് 
  • കശുവണ്ടി                                              കാൽ കപ്പ് 
  • കിസ്മിസ്                                                  കാൽ കപ്പ്
  • പഞ്ചസാര                                                2 ടേബിൾ സ്പൂൺ 
  • തേങ്ങയുടെ രണ്ടാം പാൽ                      5 കപ്പ് 
  • തേങ്ങയുടെ ഒന്നാം പാൽ                        2 കപ്പ് 
  • എലക്കാപൊടി                                       1 ടേബിൾ സ്പൂൺ
  • ചുക്ക് പെടി                                              അര ടീസ്പൂൺ
  • ഉപ്പ്                                                                  1 നുള്ള് 

തയ്യാറാക്കുന്ന വിധം

ചേന നന്നായി വേവിച്ച് എടുക്കുക .അതിനുശേഷം നന്നായി ഒന്ന് അരച്ചെടുക്കുക. ശർക്കര രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് എടുക്കുക. പാനിൽ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് തേങ്ങാകൊത്തും അണ്ടിപ്പരിപ്പും കിസ്മിസും ഫ്രെെ ചെയ്ത് കോരി മാറ്റി വയ്ക്കുക. അതേ നെയ്യിൽ അരച്ചുവച്ച ചേന ഇട്ട് നന്നായി ഇളക്കുക. വരണ്ടു വരുന്ന ചേനയിലേക്ക് കുറേശ്ശെ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇടക്കിടക്ക് കുറേശ്ശേ ശർക്കര പാനി ഇടവിട്ട് ഒഴിച്ച് കൊടുക്കുക. നന്നായി വരണ്ട് വരുമ്പോൾ പഞ്ചസാര ഇട്ട് കൊടുക്കുക. മുഴുവൻ ശർക്കര പാനിയും തേങ്ങയുടെ രണ്ടാം പാലും ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക .കുറുകി വരുമ്പോൾ 
ഏലയ്ക്ക പൊടിയും ചുക്കു പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനം തേങ്ങയുടെ ഒന്നാം പാലും കൂടി ഒഴിച്ച് തീ ഓഫ് ചെയ്യാം. വറുത്തു വച്ച തേങ്ങാകൊത്തും അണ്ടിപ്പരിപ്പും കിസ്മിസും ഇട്ട് ഇളക്കി യോജിപ്പിക്കുക .അടിപൊളി ചേന  പ്രഥമൻ തയ്യാർ...

 

ഓണസദ്യയിലൊരുക്കാൻ സ്പെഷ്യൽ ഇളനീർ ക്യാരറ്റ് പായസം തയ്യാറാക്കിയാലോ?

 

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ