വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് പുഷ്പ വർ​ഗീസ് എഴുതിയ പാചകക്കുറിപ്പ്.

ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10. 

ഓണം ആഘോഷിക്കാനുള്ള തിരക്കിലാണോ മലയാളികൾ. ഇത്തവണ ഓണസദ്യയ്ക്ക് ഒരു വെറെെറ്റി സ്പെഷ്യൽ പായസം തയ്യാറാക്കിയാലോ? കൊതിപ്പിക്കും രുചിയിൽ ഇളനീർ ക്യാരറ്റ് പായസം എളുപ്പം തയ്യാറാക്കാം. എങ്ങനെയാണ് ഈ പായസം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?.

വേണ്ട ചേരുവകൾ

  • 1 കരിക്ക് 3 എണ്ണം (വെളുത്ത ഭാഗം)
  • 2 പാൽ ഒന്നര ലീറ്റർ
  • 3 തേങ്ങപാൽ 1 കപ്പ്
  • 4 പഞ്ചസാര 200 ​ഗ്രാം
  • 5 ക്യാരറ്റ് അരകപ്പ്
  • 6 ഉപ്പ് ഒരു നുള്ള്
  • 7 ചൗവരി വേവിച്ചത് 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

കരിക്ക് പകുതി അരിഞ്ഞെടുക്കണം. ബാക്കി കരിക്കിൻ വെള്ളം ചേർത്ത് അടിച്ചെടുക്കണം. പാൽ അടുപ്പത്ത് വച്ച്തി ളപ്പിക്കുക. ഇതിലേക്ക് പകുതി പഞ്ചസാര ചേർക്കണം. നന്നായി തിളച്ച് വറ്റി വരുമ്പോൾ തീ കുറച്ചതിനുശേഷം തേങ്ങപാൽ ചേർക്കുക. ചൂടാവുമ്പോ തീ ഓഫ് ചെയ്യുക. ക്യാരറ്റ് ബാക്കി പഞ്ചസാര ചേർത്ത് വരട്ടുക. ഇത് ചൂടുകൂറയുമ്പോൾ പാലിലേക്ക് ചേർക്കണം. കരിക്ക് അരിഞ്ഞതും അരച്ചതും ചൗവരിയും ചേർക്കുക. അവസാനം ഉപ്പ്
ചേർത്ത് യോജിപ്പിക്കുക. വേണമെങ്കിൽ ഏലയ്ക്കപൊടി, നെയ്യ് ഇവ ചേർക്കാം. ഇത് തണുപ്പിച്ചു കഴിക്കുന്നതാണ് നല്ലത്.

ഈ ഓണത്തിന് രുചിയൂറും ചെറുപയർ ഈന്തപ്പഴം പായസം തയ്യാറാക്കാം; റെസിപ്പി

Asianet News Live | Malayalam News | PV Anvar | Hema Committee |ഏഷ്യാനെറ്റ് ന്യൂസ്