Onam 2024: ബട്ടർ സ്കോച്ച് രുചിയിൽ സേമിയ പായസം തയ്യാറാക്കാം; റെസിപ്പി

Published : Sep 11, 2024, 04:41 PM IST
Onam 2024: ബട്ടർ സ്കോച്ച് രുചിയിൽ സേമിയ പായസം തയ്യാറാക്കാം; റെസിപ്പി

Synopsis

വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ജോപോൾ എഴുതിയ പാചകക്കുറിപ്പ്. 

ഇത്തവണത്തെ ഓണത്തിന് ഒരു വെറൈറ്റി ബട്ടർ സ്കോച്ച് സേമിയ പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

പഞ്ചസാര - 1/2 കിലോ 
പാൽ -2 ലിറ്റർ 
വെണ്ണ -200 ഗ്രാം 
നെയ്യ-100 ഗ്രാം 
സേമിയ -250 ഗ്രാം 
ഏലയ്ക്ക -1 സ്പൂൺ 
അണ്ടിപ്പരിപ്പ് -200 ഗ്രാം 
ഉണക്ക മുന്തിരി -200 ഗ്രാം 
ബദാം -100 ഗ്രാം 

തയ്യാറാക്കുന്ന വിധം  

ആദ്യം പഞ്ചസാര ഒരു പാത്രത്തിലേക്ക് ഇട്ടതിന് ശേഷം നന്നായിട്ട് മേൽറ്റായി ഒരു ബ്രൗൺ നിറമായി വരുമ്പോൾ അതിലേയ്ക്ക് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇനി ഇതിലേയ്ക്ക് പാല്‍ കൂടി ഒഴിച്ചു  നന്നായിട്ട് തിളപ്പിച്ച് എടുത്തതിനുശേഷം അതിലേയ്ക്ക് നെയിൽ വറുത്തെടുത്തിട്ടുള്ള സേമിയ ചേർത്തു കൊടുക്കുക.  ഒപ്പം തന്നെ ഏലയ്ക്കാ പൊടിയും പഞ്ചസാരയും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക. ഇനി ഇതിലേയ്ക്ക് നെയ്യിൽ വറുത്തിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും ബദാമും കൂടി വറുത്ത് ചേർത്തു കൊടുക്കാവുന്നതാണ്. ഇതോടെ പായസം റെഡി.

Also read: ഓണത്തിന് താമര വിത്ത് കൊണ്ടൊരു കിടിലൻ പായസം തയ്യാറാക്കാം; റെസിപ്പി

youtubevideo


 

PREV
Read more Articles on
click me!

Recommended Stories

കറ്റാർവാഴയുടെ 7 ആരോ​ഗ്യ​ഗുണങ്ങൾ
ചർമ്മത്തെ സൂപ്പറാക്കും, ഹൃദയത്തെ സംരക്ഷിക്കും ; പതിവായി ഈ ബെറിപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ