
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഓണസദ്യ മധുരമാക്കാന്‍ സേമിയ പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
സേമിയ - 1 കപ്പ്
പാൽ - 1 ലിറ്റര്‍
പഞ്ചസാര - 10 ടേബിള്‍സ്പൂണ്‍ ( 1/2കപ്പില്‍ കുറവ്)
കണ്ടൻസ്ഡ് മിൽക്ക് - 2 ടേബിള്‍സ്പൂണ്‍
നെയ്യ് - 4 ടേബിള്‍സ്പൂണ്‍
ഏലയ്ക്ക - 5 എണ്ണം
കശുവണ്ടി - 3 ടേബിള്‍സ്പൂണ്‍
കിസ്മിസ് - 2 ടേബിള്‍സ്പൂണ്‍
വെള്ളം - 1 കപ്പ്
തയ്യാറാക്കുന്ന വിധം
നല്ല കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ കശുവണ്ടി കിസ്മിസ് വറുത്ത് കോരി മാറ്റുക. ഇനി ബാക്കിയുള്ള നെയ്യിൽ സേമിയ ചേർത്തു ഗോൾഡൻ കളർ ആകുന്നവരെ വറുത്ത് അതിലേക്ക് പാൽ, പഞ്ചസാര, വെള്ളം, ഏലയ്ക്ക ചതച്ചത്, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്തിളക്കി കുറുകി വരുന്നതുവരെ വേവിക്കുക. ശേഷം വറുത്ത് കോരി മാറ്റിയ കശുവണ്ടി കിസ്മിസ് കൂടി ചേർത്താൽ രുചികരമായ സേമിയ പായസം റെഡി.