മുഖത്തെ ചുളിവുകള്‍ അകറ്റി, കൊളാജൻ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ

Published : Aug 25, 2025, 04:45 PM IST
wrinkles

Synopsis

മുഖത്തെ ചുളിവുകള്‍ അകറ്റി, ചർമ്മം തൂങ്ങാനുള്ള സാധ്യതയെ കുറയ്ക്കാന്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.

കൊളാജൻ ഉൽപാദനം കുറയുന്നത് മൂലമാണ് പലപ്പോഴും മുഖത്ത് ചുളിവുകളും വരകളും വീഴുന്നത്. ഇത്തരത്തില്‍ മുഖത്തെ ചുളിവുകള്‍ അകറ്റി, ചർമ്മം തൂങ്ങാനുള്ള സാധ്യതയെ കുറയ്ക്കാന്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ കൊളാജൻ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇത്തരം പഴങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.

2. ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും കൊളാജൻ വര്‍ധിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

3. നട്സും സീഡുകളും

ബദാം, വാള്‍നട്സ്, ചിയാ സീഡ്, ഫ്ലക്സ് സീഡ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയ നട്സും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജൻ വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. കിവി

വിറ്റാമിന്‍ സി അടങ്ങിയ കിവിയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.

5. ഇലക്കറികള്‍

ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

6. മാതളം

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് നല്ലതാണ്.

7. ആപ്പിള്‍

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും കൊളാജൻ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ