
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഓണസദ്യക്ക് വിളമ്പാന്‍ നല്ല കിടിലന്‍ പച്ച തക്കാളി അവിയൽ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പച്ച തക്കാളി - 1 കപ്പ്
ഉപ്പ് -1 സ്പൂൺ
മഞ്ഞൾ പൊടി -1 സ്പൂൺ
തേങ്ങ -1 കപ്പ്
ജീരകം -1 സ്പൂൺ
വെളിച്ചെണ്ണ -4 സ്പൂൺ
കറിവേപ്പില - 3 തണ്ട്
തയ്യാറാക്കുന്ന വിധം
പുളി വളരെ കുറവുള്ള ഒന്നാണ് പച്ച തക്കാളി. അതുകൊണ്ടുതന്നെ ഇതിനൊരു പ്രത്യേക ടേസ്റ്റുണ്ട്. തക്കാളി അവിയല്‍ തയ്യാറാക്കാനായി ആദ്യം പച്ച തക്കാളി നീളത്തിൽ അരിഞ്ഞെടുക്കുക. ശേഷം ഇതില്‍ കുറച്ച് വെള്ളവും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കാനായി വയ്ക്കണം. നന്നായി ഇതൊന്നു വെന്ത് പകുതിയായി കഴിയുമ്പോൾ അതിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം എന്നിവ ചതച്ചത് കൂടി ചേർത്തു കൊടുക്കാം. ഇനി ആവശ്യത്തിന് കറിവേപ്പിലയും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് നല്ല കട്ടിയിലായി വരുമ്പോൾ ഇത് മാറ്റാവുന്നതാണ്. തീ അടച്ചതിനുശേഷം കുറച്ചു കൂടി പച്ച വെളിച്ചെണ്ണയും കറിവേപ്പില ചേർത്ത് ഇളക്കി യോജിപ്പിക്കാവുന്നതാണ്.