പൊന്നോണത്തിന് രുചിയേകാൻ ബദാമും ആപ്പിളും കൊണ്ടൊരു വ്യത്യസ്ത പായസം

Web Desk   | Asianet News
Published : Aug 10, 2021, 03:33 PM ISTUpdated : Aug 10, 2021, 04:10 PM IST
പൊന്നോണത്തിന് രുചിയേകാൻ ബദാമും ആപ്പിളും കൊണ്ടൊരു വ്യത്യസ്ത പായസം

Synopsis

ഈ ഓണത്തിന് അൽപം വെറെെറ്റി പായസം തയ്യാറാക്കിയാലോ. ബദാമും ആപ്പിളും കൊണ്ടുള്ള ഒരു സ്പെഷ്യൽ പായസം. 

ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമല്ലേയുള്ളൂ. ഈ ഓണത്തിന് അൽപം വെറെെറ്റി പായസം തയ്യാറാക്കിയാലോ. ബദാമും ആപ്പിളും കൊണ്ടുള്ള ഒരു സ്പെഷ്യൽ പായസം. എങ്ങനെയാണ് ഈ പായസം ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ബദാം                                                                 1 കപ്പ്
ആപ്പിൾ                                                              1 എണ്ണം
ഫ്രഷ് ക്രീം                                                         1 കപ്പ്
പാല്                                                                    1 കപ്പ്
മിൽക്ക് മെയ്ഡ്                                                    1 കപ്പ്
പഞ്ചസാര പൊടിച്ചത്                                    1 കപ്പ്
കുങ്കുമപൂവ്                                                       10 എണ്ണം
ഏലയ്ക്ക പൊടിച്ചത്                                       2 സ്പൂൺ
ബദാം, പിസ്ത ചെറുതായി അരിഞ്ഞത്       2 to 3 സ്പൂൺ
വെള്ളം                                                            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഒരു കപ്പ് ബദാം വെള്ളത്തിൽ 6 മുതൽ  8 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഒരു ആപ്പിൾ തോൽ കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക. ഒരു ചീന ചട്ടിയിൽ രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് ആപ്പിൾ നന്നായി ഇളക്കി കൊടുക്കുക. വെള്ളം മുഴുവൻ മാറുന്ന വരെ വരട്ടി എടുക്കുക. തണുത്തിട്ടെ ഇതു പായസത്തിൽ ചേർക്കാവൂ.

ബദാം തൊലി കളഞ്ഞു ഒരു കപ്പ്‌ പാലിൽ പേസ്റ്റ് പോലെ അരച്ച് എടുക്കുക. ഉരുളിയിൽ കൊഴുപ്പ് കൂടിയ പാൽ ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ, കുങ്കുമപൂവ് വെള്ളത്തിൽ ഇട്ടു വച്ചതു കൂടെ ചേർത്ത് കൊടുക്കാം. ഇനി അതിലേക്കു മിൽക്ക് മെയ്ഡ് അല്ലെങ്കിൽ പഞ്ചസാര ചേർക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക.

ഇനി അതിലേക്കു അരച്ച് വച്ചിട്ടുള്ള ബദാം ചേർത്ത് കൊടുക്കുക. നന്നായി തിളച്ചു വന്ന ശേഷം, അരിഞ്ഞു വച്ച ബദാം, പിസ്ത കൂടെ ഇതിൽ ചേർക്കാം. ഒപ്പം ഏലയ്ക്ക പൊടിയും ചേർക്കാം. നല്ല കുറുകി വരുമ്പോൾ തീ ഓഫ്‌ ചെയ്തു  വീണ്ടും ഒന്ന് ഇളക്കി കൊടുത്ത ശേഷം നെയ്യിൽ വഴറ്റിയ ആപ്പിൾ കൂടെ ചേർക്കുക. ബദാം ആപ്പിൾ പായസം തയ്യാർ...

തയ്യാറാക്കിയത്:
ലീന ലാൽസൺ
ബാംഗ്ലൂർ

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്