ഉഴുന്ന് വേണ്ട, മാവ് പൊങ്ങാനും വയ്‌ക്കേണ്ട; എളുപ്പത്തില്‍ തയ്യാറാക്കാം ഉള്ളി ദോശ; റെസിപ്പി

Published : May 28, 2024, 03:49 PM ISTUpdated : May 28, 2024, 03:57 PM IST
ഉഴുന്ന് വേണ്ട, മാവ് പൊങ്ങാനും വയ്‌ക്കേണ്ട; എളുപ്പത്തില്‍ തയ്യാറാക്കാം ഉള്ളി ദോശ; റെസിപ്പി

Synopsis

സാധാരണ ഉണ്ടാക്കുന്ന ദോശയിൽ നിന്നും വ്യത്യസ്തമായി എളുപ്പത്തിൽ ഒരു ഉള്ളിദോശ തയ്യാറാക്കിയാലോ? നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് ദോശ. എന്നാൽ സാധാരണയായി ഉണ്ടാക്കുന്ന ദോശയിൽ നിന്നും വ്യത്യസ്തമായി എളുപ്പത്തിൽ ഒരു ഉള്ളിദോശ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകള്‍

പച്ചരി -  ½ കിലോ
ചോറ് - ½ കപ്പ്
തേങ്ങ ചിരകിയത് - ½ കപ്പ്‌
റവ - 2 ടേബിൾസ്പൂൺ
പഞ്ചസാര - 2 ടേബിൾസ്പൂൺ
ചുവന്നുള്ളി - 8 മുതല്‍ 10 എണ്ണം വരെ
ജീരകം - ½ ടീസ്പൂൺ
വെള്ളം - 2½ കപ്പ്
ഉപ്പ് - ½ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അരി ചൂടുവെള്ളത്തിൽ 2 മണിക്കൂർ കുതിർത്തു വച്ചതിനു ശേഷം കഴുകി വാരി വെള്ളം വാർത്തു വെയ്ക്കുക. മിക്സിയുടെ ജാറിൽ വാർത്തുവച്ച അരി, ചോറ്, തേങ്ങ ചിരകിയത്, റവ, പഞ്ചസാര, ചുവന്നുള്ളി, ജീരകം എന്നിവ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത മാവ് ഒരു പാത്രത്തിൽ ഒഴിച്ച് ഉപ്പ് ചേർത്ത് നന്നായി ഇളക്കി അര മണിക്കൂർ മൂടി വയ്ക്കുക. ശേഷം ദോശ ഉണ്ടാക്കിയെടുക്കാം. 

youtubevideo

Also read: ഭക്ഷണത്തിന് ശേഷം കുറച്ച് ശർക്കര കഴിക്കൂ; അറിയാം ഗുണങ്ങള്‍

 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍