ഭാരം കുറയ്ക്കണമെന്നുണ്ടോ...? മുട്ടയോടൊപ്പം ഈ മൂന്ന് ചേരുവകൾ കൂടി ചേർത്താൽ മതി

By Web TeamFirst Published Nov 12, 2020, 8:40 AM IST
Highlights

മുട്ട തയ്യാറാക്കുമ്പോൾ കുരുമുളക് ചേർക്കാൻ മറക്കേണ്ട. കുരുമുളകിൽ piperine അടങ്ങിയിട്ടുണ്ട്.‍ ഇത്, പുതുതായി കൊഴുപ്പ് കോശങ്ങൾ ഉണ്ടാകുന്നതിനെ തടയുന്നു. 

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ശീലമാക്കൂ. മുട്ടയോടൊപ്പം ചില ചേരുവകൾ കൂടി ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

മുട്ട തയ്യാറാക്കുമ്പോൾ കുരുമുളക് ചേർക്കാൻ മറക്കേണ്ട. കുരുമുളകിൽ 'piperine' അടങ്ങിയിട്ടുണ്ട്.‍ ഇത്, പുതുതായി കൊഴുപ്പ് കോശങ്ങൾ ഉണ്ടാകുന്നതിനെ തടയുന്നു. മാത്രമല്ല, കൊളസ്‌ട്രോൾ കുറയ്ക്കാനും അരവണ്ണവും കുടവയറും കുറയ്ക്കാനും സഹായിക്കും. 

 

 

രണ്ട്...

 വെളിച്ചെണ്ണ കൊളസ്‌ട്രോൾ കൂട്ടുകയില്ല എന്ന് മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുട്ട ഉണ്ടാക്കുമ്പോൾ തീർച്ചയായും വെളിച്ചെണ്ണതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.

 

 

മൂന്ന്...

ചുവപ്പും മഞ്ഞയും പച്ചയും നിറത്തിലുള്ള കാപ്‌സിക്കം, മുട്ടയ്ക്ക് ഭംഗി മാത്രമല്ല പോഷകഗുണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. കാപ്സിക്കത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.

 

 

ഓംലറ്റ് തയ്യാറാക്കുമ്പോൾ കാപ്സിക്കത്തോടൊപ്പം ചീര, പച്ചക്കറികളും ചേർക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. 

 

click me!