പാനിപൂരിയില്‍ ഇങ്ങനെയും പരീക്ഷണമോ? പ്രതികരിച്ച് സോഷ്യല്‍ മീഡിയ!

Published : Feb 20, 2023, 09:16 PM IST
പാനിപൂരിയില്‍ ഇങ്ങനെയും പരീക്ഷണമോ? പ്രതികരിച്ച് സോഷ്യല്‍ മീഡിയ!

Synopsis

തംസ് അപ്പ് ഉപയോഗിച്ചാണ് ഇവിടെ ഗോല്‍ഗപ്പ തയ്യാറാക്കുന്നത്. തംസ് അപ്പിന്‍റെ കുപ്പിയില്‍ നിന്നും അവ പാത്രത്തിലേയ്ക്ക് ഒഴിക്കുന്ന  കച്ചവടക്കാരനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

വഴിയോര കച്ചവടത്തില്‍ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങള്‍ നാം അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ കാണുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍  ഏറെ ആരാധകരെ നേടിയ ഒരു വിഭവമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ഇപ്പോഴിതാ പാനിപൂരിയില്‍ പരീക്ഷണം നടത്തിയ ഒരു വീഡിയോ ആണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തംസ് അപ്പ് ഉപയോഗിച്ചാണ് ഇവിടെ ഗോല്‍ഗപ്പ തയ്യാറാക്കുന്നത്. തംസ് അപ്പിന്‍റെ കുപ്പിയില്‍ നിന്നും അവ പാത്രത്തിലേയ്ക്ക് ഒഴിക്കുന്ന  കച്ചവടക്കാരനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഗോല്‍ഗപ്പ തംസ് അപ്പില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്.

ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. പാനിപൂരിയെ മാത്രം എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. പാനിപൂരിയെ ഒന്നു വെറുതേ വിടൂ എന്നും പാനിപൂരി പ്രേമികള്‍ പറയുന്നു.

 

 

 

ഐസ്ക്രീം പാനി പൂരിയുടെ  വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടിന് പകരം നിറച്ചത് വാനില ഐസ്ക്രീം ആണ്. റെഡ്, ഗ്രീന്‍ സ്വീറ്റ് സിറപ്പുകളും അതിലേയ്ക്ക് ഒഴിച്ചാണ് ഇവിടെ ഈ ഐസ്ക്രീം പാനി പൂരി തയ്യാറാക്കുന്നത്. ഫേസ്ബുക്കിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിച്ചത്. ഈ  വീഡിയോയ്ക്കെതിരെയും വ്യാപക വിമര്‍ശനം ഉണ്ടായിരുന്നു.

Also Read: കണ്ണിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ബെല്‍ പെപ്പര്‍; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍...

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്