പപ്പായ കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

Published : Jan 20, 2025, 03:53 PM ISTUpdated : Jan 20, 2025, 03:59 PM IST
പപ്പായ കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

Synopsis

ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയ പപ്പായ ഹൃദ്രോഗം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പപ്പായയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദയത്തെ സംരക്ഷിക്കുകയും നല്ല കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുകയും ചെയ്യുന്നു.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. വിറ്റാമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയ പപ്പായ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു. കലോറി കുറവും ഉയർന്ന നാരുകളും അടങ്ങിയിട്ടുള്ള  പപ്പായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്താൻ സഹായിക്കുന്ന പോഷകങ്ങളും പപ്പായയിൽ അടങ്ങിയിരിക്കുന്നു.

ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയ പപ്പായ ഹൃദ്രോഗം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പപ്പായയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദയത്തെ സംരക്ഷിക്കുകയും നല്ല കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുകയും ചെയ്യുന്നു.

പപ്പായയിലെ പപ്പൈൻ എന്ന എൻസൈം ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായകമാണ്. പപ്പായ വളരെ എളുപ്പം ദഹിക്കുന്ന പഴം കൂടിയാണ്. 

ഭക്ഷണത്തിനുശേഷം പപ്പായ കഴിച്ചാൽ ബ്ലഡ് ഷുഗർ നില ഉയരുന്നത് തടയാനാകുമെന്ന് പഠനങ്ങൾ പറയുന്നു. ബ്ലഡ് ഷുഗർ നിലയെ നിയന്ത്രിക്കാനും ഇതു സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഗുണകരമായൊരു പഴമാണ് പപ്പായ. 

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ദഹനത്തിനും സഹായിക്കും. പപ്പായ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണെന്നും പഠനങ്ങൾ പറയുന്നു. പപ്പായ ജ്യൂസായും സ്മൂത്തിയായും സാലഡിനൊപ്പവുമെല്ലാം ചേർത്ത് കഴിക്കാവുന്നതാണ്. 

പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്.  ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ, കറുത്ത പാടുകൾ മങ്ങാനും ചർമ്മത്തിൻ്റെ നിറം നൽകുന്നതിനും സഹായിക്കും. 
പപ്പായയിൽ ലൈക്കോപീൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർ ദിവസവും ഒരു ബൗൾ പപ്പായ കഴിക്കുന്നത് ശീലമാക്കുക. 

അയോഡിന്റെ കുറവ് ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ അറിയാം

 

PREV
Read more Articles on
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...