കണ്ടാല്‍ പച്ചനിറത്തിലുള്ള തണ്ണിമത്തന്‍, തൊലി പൊളിച്ചപ്പോള്‍ കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച; ആരോപണവുമായി വീഡിയോ

By Web TeamFirst Published Jun 7, 2019, 9:39 AM IST
Highlights

നമ്മളില്‍ പലരും വഴിയരികില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങുന്നവരാണ്. നല്ല നിറമുളളതും പഴുത്തതും വലുതുമായത് നോക്കിയാകും നമ്മള്‍ തെരഞ്ഞെടുക്കുക. ഇവയൊക്കെ  ഉഗ്രവിഷമുള്ള കീടനാശിനികള്‍ തളിച്ച് വളര്‍ത്തിയുണ്ടാക്കിയതുമാകാം.

നമ്മളില്‍ പലരും വഴിയരികില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങുന്നവരാണ്. നല്ല നിറമുളളതും പഴുത്തതും വലുതുമായത് നോക്കിയാകും നമ്മള്‍ തെരഞ്ഞെടുക്കുക. ഇവയൊക്കെ  ഉഗ്രവിഷമുള്ള കീടനാശിനികള്‍ തളിച്ച് വളര്‍ത്തിയുണ്ടാക്കിയതുമാകാം. അത്തരമൊരു വിഷമാണ് ഈ തണ്ണിമത്തനിലെന്നാണ് ഇത് വാങ്ങിയവരുടെ ആരോപണം. നല്ല  പച്ചനിറത്തിലുള്ള തണ്ണിമത്തന്‍, തൊലി പൊളിച്ചപ്പോള്‍ പ്ലാസ്റ്റിക് കോട്ടിങ് എന്ന് വാങ്ങിയവര്‍ ആരോപിക്കുന്നു.  

തണ്ണിമത്തന്‍റെ പുറത്തെ പാളിമാറ്റുന്നതും വീഡിയോയില്‍ കാണാം. തണ്ണിമത്തന്‍റെ പുറത്ത് പ്ലാസ്റ്റിക്കിനോട് സാമ്യം തോന്നുന്ന തൊലിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് ചെത്തി മാറ്റിയെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്ലാസ്റ്റിക് കോട്ടിങ്ങിന് ഉള്ളിലാണ് യഥാര്‍ത്ഥ തൊലിയെന്നും വീഡിയോയില്‍ യുവതി പറയുന്നു. പച്ച  നിറത്തിലുളളത് നോക്കി വാങ്ങിയതാണ് ഇങ്ങനെ സംഭവിച്ചതെന്നും യുവതി ആരോപിക്കുന്നു. 

മായം ചേര്‍ന്ന ഈ തണ്ണിമത്തനെ കുറിച്ച് തന്‍റെ ഫേസ്ബുക്കിലൂടെ തുറന്ന് കാണിച്ചിരിക്കുകയാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍. പാര്‍വതി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടെ ഇതിനെ കുറിച്ച് പാര്‍വതി സംസാരിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 ഇതിലും ഭേദം വിഷം വാങ്ങി കഴിക്കുന്നതാണെന്നും പാര്‍വതി പറയുന്നു. ഇതിനു പിന്നില്‍ വലിയ മാഫിയ തന്നെയുണ്ടെന്നും എന്തു കൊണ്ടാണ് ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടാത്തതെന്നും പാര്‍വതി ചോദിക്കുന്നു. ഈ വിഷം വാങ്ങി കഴിക്കരുതെന്നും ഫൂട്പാത്തിലും മറ്റും കാണുന്ന പഴങ്ങളും മറ്റും വാങ്ങരുതെന്നും പാര്‍വതി മുന്നറിയിപ്പ് നല്‍കുന്നു. 

click me!