വാഴയിലയിൽ ഇനി ഐസ്ക്രീമും വിളമ്പാം; വൈറലായി ചിത്രം

Published : Oct 14, 2020, 02:29 PM ISTUpdated : Oct 14, 2020, 02:34 PM IST
വാഴയിലയിൽ ഇനി ഐസ്ക്രീമും വിളമ്പാം; വൈറലായി ചിത്രം

Synopsis

ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു ഐസ്ക്രീമിന്റെ ചിത്രമാണ്. വാഴയിലയിലാണ്  ഇവിടെ ഐസ്ക്രീം നിറച്ചിരിക്കുന്നത്. 

ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും ഒരു ഐസ്ക്രീമിന്റെ ചിത്രമാണ്. ചിത്രം വൈറലായതിന് ഒരു കാരണവും ഉണ്ട്. വാഴയിലയിലാണ്  ഇവിടെ ഐസ്ക്രീം നിറച്ചിരിക്കുന്നത്.

നോര്‍വേയിലെ മുന്‍ പരിസ്ഥിതി മന്ത്രിയായ എറിക് സൊലെയിം ആണ് വ്യത്യസ്തമായ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു വാഴയില വട്ടത്തിൽ പാത്രത്തിന്റെ രൂപത്തിലാക്കി അതിൽ ഐസ്ക്രീം നിറച്ചിരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ഒപ്പം മുള കൊണ്ടുള്ള സ്പൂണും ഉണ്ട്. 

 

ഈ ചിത്രം ഇന്ത്യയിൽ നിന്നാണെന്നും നമ്മൾ കരുതുന്നത്ര പ്ലാസ്റ്റിക് സത്യത്തിൽ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചിത്രം വൈറലായതോടെ  മലയാളികൾ ഉൾപ്പെടെ നിരവധി പേര്‍ ചിത്രത്തിന് താഴെ കമന്‍റുമായി രംഗത്തെത്തുകയും ചെയ്തു. പ്ലാസ്റ്റിക്കിന് ബദലായി ഇത്തരത്തിലുള്ള പല പ്രകൃതിദത്ത വസ്തുക്കളും ഉപയോ​ഗിക്കാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

Also Read: ഒരു കോണിൽ എത്ര സ്കൂപ് ഐസ്ക്രീം നിറയ്ക്കാം? റെക്കോർഡ് നേടിയ വീഡിയോ...

PREV
click me!

Recommended Stories

Christmas Recipes : ടേസ്റ്റി പ്ലം കേക്ക്, വീട്ടിൽ തയ്യാറാക്കാം
പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്