
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് മാതളം. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ മാതളം കൊണ്ടൊരു കിടിലന്‍ ലെമണേഡ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മാതളം - ഒരെണ്ണം
നാരങ്ങാ നീര് -5 സ്പൂൺ
പഞ്ചസാര -3 സ്പൂൺ
ഏലയ്ക്ക - ഒരെണ്ണം
വെള്ളം -2 ഗ്ലാസ്
ഐസ്ക്യൂബ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാതളം തൊലി കളഞ്ഞു കുരു മാത്രമായെടുത്ത് മിക്സിയുടെ ജാറിലേയ്ക്കിടുക. ഇനി അതിലേയ്ക്ക് നാരങ്ങാനീരും പഞ്ചസാരയും ഒരു ഏലയ്ക്കയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേയ്ക്ക് ഒഴിച്ചു ഐസ്ക്യൂബ് ചേർത്തു കുടിക്കാവുന്നതാണ്. നല്ലൊരു ഹെൽത്തി ജ്യൂസാണിത്.
Also read: രുചികരവും ആരോഗ്യപ്രദവുമായ വാഴപ്പിണ്ടി നാരങ്ങ ജ്യൂസ് തയ്യാറാക്കാം; റെസിപ്പി