മാതളം മാത്രമല്ല തൊലിയും മികച്ചതാണ്; ​ഗുണങ്ങൾ പലതാണ്

Published : Jun 18, 2019, 05:57 PM IST
മാതളം മാത്രമല്ല തൊലിയും മികച്ചതാണ്; ​ഗുണങ്ങൾ പലതാണ്

Synopsis

മാതളനാരങ്ങയുടെ തൊലി മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കുന്നു. മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിക്കാൻ ഏറ്റവും മികച്ചതാണ് മാതളത്തിന്റെ തൊലി. മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ​ഗുണം ചെയ്യും.   

മാതള നാരങ്ങ നമ്മൾ ഇടയ്ക്കൊക്കെ കഴിക്കാറുണ്ട്. ആരോ​ഗ്യത്തിന് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ് മാതളം. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള മാതളം ചർമ്മത്തിനും മുടിയ്ക്കും ഏറ്റവും മികച്ചതാണ്. മാതളം മാത്രമല്ല മാതളത്തിന്റെ തൊലിയും ​ഗുണങ്ങളിൽ ഏറ്റവും മുന്നിലാണെന്ന കാര്യം പലർക്കും അറിയില്ല. 

മാതളനാരങ്ങയുടെ തൊലി മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കുന്നു. മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ ആന്റി ഓക്‌സിഡന്റ് ഗുണവും മാതളനാരങ്ങയ്ക്കുണ്ട്. അതിനാല്‍ ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധയ്ക്ക് പരിഹാരം നല്‍കാന്‍ കഴിയും. ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനുള്ള ഗുണങ്ങളും ഇതിനുണ്ട്. 

ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിക്കാൻ ഏറ്റവും മികച്ചതാണ് മാതളത്തിന്റെ തൊലി. ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ മാതളനാരങ്ങയുടെ തൊലി ഏറെ നല്ലതാണ്. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ നിലനിർത്താനും ഇത് സഹായിക്കും. 

വിറ്റാമിൻ സി ധാരാളം അടങ്ങിയ ഒന്നാണ് മാതളനാരങ്ങ. എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം നൽകുന്നു. പല്ലുകൾക്കും ഏറ്റവും നല്ലതാണ് മാതളനാരങ്ങയുടെ തൊലി. മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ച് ദിവസവും പല്ല് തേയ്ക്കുന്നത് പല്ലിന് കൂടുതൽ ബലം നൽകുന്നു.അത് പോലെ തന്നെ അണുക്കൾ നശിപ്പിക്കാനും ഏറെ സഹായിക്കും. മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ​ഗുണം ചെയ്യും. 


 

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി