ഒരു ഉരുളക്കിഴങ്ങ് റെസിപ്പി കൊണ്ട് വൈറലായ യുവതി!

By Web TeamFirst Published Aug 11, 2021, 8:43 PM IST
Highlights

സമയം പോകാനാണ് പോപ്പി സഹോദരങ്ങളുടെ സഹായത്തോടെ ടിക്ക് ടോക്കില്‍ പാചക വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഇതൊന്നും ആരും ശ്രദ്ധിച്ചിരുന്നുമില്ല. 

കൊവിഡ് വ്യാപനത്തോടെ ഷെഫായി ജോലി ചെയ്തിരുന്ന ലണ്ടന്‍ സ്വദേശിനിയായ പോപ്പി ഒ ടൂളി എന്ന യുവതിയുടെ ജോലി നഷ്ടമായി. പതിനെട്ട് വയസ്സുമുതല്‍ ഈ പ്രൊഫഷനില്‍ ജോലിചെയ്ത പോപ്പിക്ക് വീട്ടുവാടകപോലും കൊടുക്കാന്‍ പോലും വഴിയില്ലാതായി. ഇതോടെ മാതാപിതാക്കളുടെ ഒപ്പമായി പോപ്പിയുടെ താമസം.

സമയം പോകാനാണ് പോപ്പി സഹോദരങ്ങളുടെ സഹായത്തോടെ ടിക്ക് ടോക്കില്‍ പാചക വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്. തുടക്കത്തില്‍  ഇതൊന്നും ആരും ശ്രദ്ധിച്ചിരുന്നുമില്ല. എന്നാല്‍ ഒരു ദിവസം പോപ്പി പങ്കുവച്ച ഒരു പൊട്ടറ്റോ റെസിപ്പി ഈ 27കാരിയെ വൈറലാക്കുകയായിരുന്നു. പത്ത് ലക്ഷത്തിലധികം ആളുകളാണ് പോപ്പിയുടെ ഉരുളക്കിഴങ്ങ് റെസിപ്പി കണ്ടത്.

ഇതോടെ പോപ്പി ഉരുളക്കിഴങ്ങുകള്‍ കൊണ്ടുള്ള പല വിഭവങ്ങളും പരീക്ഷിക്കാന്‍ തുടങ്ങി. നിരവധി പേര്‍ ഈ വീഡിയോകള്‍ക്ക് ആരാധകരായി എത്തി. ഡോനട്ട്‌സിന് പകരം ഉരുളക്കിഴങ്ങുകൊണ്ടുള്ള 'സ്പുനട്ട്‌സ്' എന്ന പുത്തന്‍ വിഭവം ഏറേ ശ്രദ്ധ നേടി.

അങ്ങനെ പതിനായിരം ഫോളോവേഴ്‌സില്‍ നിന്ന് ഒരുമില്യണിലധികം ഫോളോവേഴ്‌സിനെയാണ് പോപ്പിക്ക് കിട്ടിയത്. തുടര്‍ന്ന് വലിയ ബ്രാന്‍ഡുകള്‍ വരെ പോപ്പിയെ തേടിയെത്തി. ഇപ്പോള്‍ പോപ്പിയുടെ ഒരു ചെറിയ പാചകവീഡിയോക്ക് പോലും മൂന്ന് ലക്ഷം കാഴ്ചക്കാരെങ്കിലും കാണും. 

 

 

Also Read: കുട്ടികളുടെ പ്രിയപ്പെട്ട പൊട്ടറ്റോ ബോൾസ് എളുപ്പം തയ്യാറാക്കാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

ഉരുളക്കിഴങ്ങ് തൊലി വെറുതെ കളയേണ്ട; രുചികരമായ ചിപ്‌സ് തയ്യാറാക്കാം

click me!