ഈ ഓണത്തിന് അടമാങ്ങ - കോൺഫ്ലെക്സ് പ്രഥമൻ തയ്യാറാക്കാം

By Resmi SFirst Published Aug 11, 2021, 12:24 PM IST
Highlights

ഈ ഓണത്തിന് ഒരു വെറെെറ്റി പായസം തയ്യാറാക്കിയാലോ..അടമാങ്ങയും കോൺഫ്ലെക്‌സും കൊണ്ടുള്ള ഒരു പായസം ആണിത്. എങ്ങനെയാണ് ഈ പായസം തയ്യാറാക്കുന്നതെന്ന് നോക്കാം...

ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമല്ലേയുള്ളൂ. ഇത്തവണ ഓണസദ്യയ്ക്കൊപ്പം അൽപം വെറെെറ്റി പായസം തയ്യാറാക്കാം. അടമാങ്ങയും കോൺഫ്ലെക്സും കൊണ്ടുള്ള ഒരു പായസം..തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ..

1. അടമാങ്ങ                        1/2 കപ്പ് (പച്ചമാങ്ങ തൊലി ചെത്തി ചെറുതായി അരിഞ്ഞു പഞ്ചസാര ചേർത്ത്                                                                                              ഉണക്കിയെടുക്കുക )
2. കോൺഫ്ലേക്‌സ്‌                        1/2 കപ്പ്‌
3. ശർക്കര                                        300 ഗ്രാം
4. ചൗവ്വരി വേവിച്ചത്                1 ടേബിൾസ്പൂൺ
5. തേങ്ങാപാൽ                           ഒന്നാംപാൽ  1 കപ്പ്‌ 
                                                        രണ്ടാംപാൽ  3 കപ്പ്‌
6. നെയ്യ്                                             1 ടേബിൾസ്പൂൺ
7.എള്ള്                                              1 ടീസ്പൂൺ
8. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി 1 ടീസ്പൂൺ വീതം
9. തേങ്ങ അരിഞ്ഞത്                      1 ടീസ്പൂൺ
10. ഏലയ്ക്കപ്പൊടി                        1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

 ശർക്കര പാനിയാക്കി അരിച്ചെടുക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ 1/2 ടേബിൾ സ്പൂൺ നെയ്യും, മാങ്ങയും ശർക്കര പാനിയും ചേർത്ത് വഴറ്റിയെടുക്കുക. അതിലേക്ക്‌ രണ്ടാംപാലും ചൗവ്വരിയും ചേർക്കുക. കുറുകി വരുമ്പോൾ കോൺഫ്ലേക്‌സ്‌ ചേർക്കുക. തിളച്ചു കഴിയുമ്പോൾ ഒന്നാംപാൽ ചേർത്തു വാങ്ങുക. ഏഴു മുതൽ ഒൻപതുവരെയുള്ള ചേരുവകൾ നെയ്യിൽ വറുത്തിടുക. ഏലയ്ക്കപ്പൊടി ചേർത്ത് ചൂടോടെ ഉപയോഗിക്കാം!

തയ്യാറാക്കിയത്:
സരിത സുരേഷ്

പൊന്നോണത്തിന് രുചിയേകാൻ ബദാമും ആപ്പിളും കൊണ്ടൊരു വ്യത്യസ്ത പായസം

click me!