ഗര്‍ഭിണികള്‍ ഉറപ്പായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

Published : Oct 05, 2023, 10:26 AM ISTUpdated : Oct 05, 2023, 12:07 PM IST
ഗര്‍ഭിണികള്‍ ഉറപ്പായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

Synopsis

അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഇരുമ്പ്, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ സമീകൃതവും പോഷകപ്രദവുമായ ഭക്ഷണക്രമം പ്രധാനമാണ്. 

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് ഗർഭകാലം.  അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിനായി ഈ സമയത്ത് ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഇരുമ്പ്, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ സമീകൃതവും പോഷകപ്രദവുമായ ഭക്ഷണക്രമം പ്രധാനമാണ്. 

അത്തരത്തില്‍ ഗര്‍ഭിണികള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റിന്‍റെ നല്ലൊരു ഉറവിടമാണ് ചീര  പോലെയുള്ള ഇലക്കറികള്‍. കൂടാതെ അയേണ്‍, കാത്സ്യം തുടങ്ങിയവയും അടങ്ങിയ ചീര അതിനാല്‍ ഗര്‍ഭിണികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

സാല്‍മണ്‍ ഫിഷാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, ഫോളേറ്റ്, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി തുടങ്ങിയവ സാല്‍മണ്‍ ഫിഷില്‍ അടങ്ങിയിരിക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും സാല്‍മണ്‍ ഫിഷ് മികച്ചതാണ്. അതിനാല്‍ ഗര്‍ഭിണികള്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്... 

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ അവക്കാഡോയും ഗര്‍ഭിണികള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. 

നാല്... 

തൈരാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് ഇത്. ഇതിന്‍റെ പ്രോബയോട്ടിക് ഉള്ളടക്കം, ദഹനത്തെ മെച്ചപ്പെടുത്തും. കൂടാതെ ഇവ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും ഏറെ ഗുണം ചെയ്യും. 

അഞ്ച്...

ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി എന്നിവ കഴിക്കുന്നതും  ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ബെറി പഴങ്ങള്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നാരങ്ങയോടൊപ്പം ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കരുതേ...

youtubevideo

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്