Health Tips: ശരീരത്തില്‍ പ്രോട്ടീന്‍ അഭാവമുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Published : Nov 04, 2025, 08:55 AM IST
protein deficiency

Synopsis

ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞാല്‍ പേശികളുടെ ആരോഗ്യം മുതല്‍ പ്രതിരോധശേഷിക്ക് വരെ പ്രതികൂലമായി ബാധിക്കാം. അത്തരത്തില്‍ പ്രോട്ടീന്‍ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പേശികളുടെ വളര്‍ച്ചക്കും എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും പ്രോട്ടീനുകള്‍ ഏറെ ആവശ്യമാണ്. ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞാല്‍ പേശികളുടെ ആരോഗ്യം മുതല്‍ പ്രതിരോധശേഷിക്ക് വരെ പ്രതികൂലമായി ബാധിക്കാം. അത്തരത്തില്‍ പ്രോട്ടീന്‍ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. പയറുവര്‍ഗങ്ങള്‍

നാരുകളും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

2. ചീസ്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.

3. ബദാം

100 ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും ബദാമിലുണ്ട്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

4. ഓട്സ്

നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രോട്ടീന്‍ അഭാവമുള്ളവര്‍ക്ക് ഗുണം ചെയ്യും.

5. നിലക്കടല

പ്രോട്ടീനിന്‍റെ കലവറയാണ് ഇവ. 100 ഗ്രാം നിലക്കടലയിൽ 25. 80 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രോട്ടീനിന്‍റെ അഭാവമുള്ളവര്‍ക്ക് നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്താം.

6. മത്തങ്ങാ വിത്ത്

മത്തങ്ങാ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

7. ചിയാ സീഡ്

പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയാ വിത്ത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ