മധുര പ്രിയയായ ദീപിക പദുകോൺ ; ആറാം വിവാഹവാർഷിക ദിനത്തിൽ കുറിപ്പ് പങ്കുവച്ച് രൺവീർ സിം​ഗ്

Published : Nov 14, 2024, 06:15 PM IST
മധുര പ്രിയയായ ദീപിക പദുകോൺ ; ആറാം വിവാഹവാർഷിക ദിനത്തിൽ കുറിപ്പ് പങ്കുവച്ച് രൺവീർ സിം​ഗ്

Synopsis

ദീപികയ്ക്ക് മധുര പലഹാരങ്ങൾ ഇഷ്ടമാണ് എന്ന് തെളിയിക്കുന്ന ചില ഫോട്ടോകളും രൺവീർ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

ബോളിവുഡിലെ സൂപ്പർതാര ദമ്പതികളായ ദീപികാ പദുകോണും രൺവീർ സിം​ഗും വിവാഹ ജീവിതത്തിലെ 6 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ദീപികയെ വിഷ് ചെയ്തുകൊണ്ട് വിവാഹവാർഷിക ദിനത്തിൽ രൺവീർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

ദീപികയുടെ ഒരു കൂട്ടം മനോഹരമായ ചിത്രങ്ങളും വീഡിയോകളുമാണ് രൺവീർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.  എല്ലാ ദിവസവും ഭാര്യയെ അഭിനന്ദിക്കുന്ന ദിവസമാണ്. എന്നാൽ ഇന്ന് പ്രധാന ദിവസമാണ്. വിവാഹവാർഷിക ആശംസകൾ. ഐ ലൗ യൂ എന്ന് കുറിച്ച് കൊണ്ടാണ് രൺവീർ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

ദീപിക നല്ലൊരു മധുര പ്രിയയാണെന്നും നമ്മുക്കറിയാം. ദീപികയ്ക്ക് മധുര പലഹാരങ്ങൾ ഇഷ്ടമാണ് എന്ന് തെളിയിക്കുന്ന ചില ഫോട്ടോകളും രൺവീർ പോസ്റ്റ് ചെയ്തിട്ടുണ്ട്.  രണ്ട് ഐസ്ക്രീമുകൾ കൈയിൽ പിടിച്ചിരിക്കുന്ന ദീപികയുടെ  മനോഹരമായ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. അതിലൊന്ന് വാനില കോണും മറ്റൊന്ന് കുക്കി ഡോഫ് കപ്പ് ഐസ്ക്രീമാണ്.  ദീപിക പാൻകേക്ക് ആസ്വദിച്ച് കഴിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പാൻ കേക്കിന് മുകളിൽ ഫ്രഷ് വാനില ഐസ്ക്രീമും ചോക്ലേറ്റ് സിറപ്പ് എന്നിവ ചേർത്താണ് ദീപിക പാൻ കേക്ക് കഴിക്കുന്നത്. 

ഈ വർഷം സെപ്റ്റംബർ എട്ടിനാണ് ദീപിക പദുകോണിനും രൺബീർ സിങ്ങിനും പെൺകുഞ്ഞ് ജനിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങളുടെ കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയെ ആരാധകർക്കായി പരിചയപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് കുഞ്ഞിന്റെ ചിത്രങ്ങളോ മറ്റുവിശേഷങ്ങളോ താരങ്ങൾ പങ്കുവച്ചിരുന്നില്ല.

ദീപാവലി ദിനത്തിൽ കുഞ്ഞിന്റെ പേര് താരങ്ങൾ പുറത്തുവിട്ടിരുന്നു. 'ദുആ പദുകോൺ സിങ്' എന്നാണ് പേര്. കുഞ്ഞിന്റെ കാലുകളുടെ ചിത്രങ്ങൾക്കൊപ്പമാണ് അവർ പേര് പങ്കുവച്ചത്. 2018 നവംബറിൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ നടന്ന ആഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 

 


 

PREV
Read more Articles on
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍