രസഗുള ചേര്‍ത്ത ചായ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ

Published : Aug 19, 2022, 09:44 AM ISTUpdated : Aug 19, 2022, 09:47 AM IST
രസഗുള ചേര്‍ത്ത ചായ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ

Synopsis

ചായ തന്നെ പല രുചികളിലാണ് നാം തയ്യാറാക്കുന്നത്. അതില്‍ പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടവ. അത്തരത്തില്‍ ഏറ്റവും പ്രിയപ്പെട്ട ചായയില്‍ ഒരു വിചിത്ര പരീക്ഷണം നടത്തിയാല്‍ എങ്ങനെയുണ്ടാകും? 

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ കടുപ്പത്തിലൊരു ചായ നമ്മളില്‍ പലരുടെയും പതിവ് ശീലങ്ങളില്‍ ഒന്നാണ്. രാവിലെ തന്നെ ചായ കുടിച്ചില്ലെങ്കില്‍ എന്തോ ഉന്മേഷം ഇല്ലാത്തത് പോലെയാണ് പലര്‍ക്കും. അന്നത്തെ ദിവസം തന്നെ പോയി എന്നാകും പലരും ചിന്തിക്കുന്നത്.  പലര്‍ക്കും അത്രയ്ക്കും  പ്രിയപ്പെട്ടതാണ് ചായ.  ചായ തന്നെ പല രുചികളിലാണ് നാം തയ്യാറാക്കുന്നത്. അതില്‍ പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടവ.

അത്തരത്തില്‍ ഏറ്റവും പ്രിയപ്പെട്ട ചായയില്‍ ഒരു വിചിത്ര പരീക്ഷണം നടത്തിയാല്‍ എങ്ങനെയുണ്ടാകും?  ഇവിടെയിതാ വിചിത്രമായ ഒരു ചായയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ കഴിക്കുന്നതിന്‍റെ  ദൃശ്യങ്ങള്‍ ഇന്ന് നമ്മുക്ക് പുതുമയുള്ളതല്ല. അത്തരത്തില്‍ ചായയില്‍ പരീക്ഷണം നടത്തുകയാണ് ഇവിടെയൊരു തട്ടുകടക്കാരന്‍. കൊൽക്കത്തയിൽ നിന്നുള്ള തട്ടുകടക്കാരന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്. 

രസഗുള ചേര്‍ത്ത് തയ്യാറാക്കുന്ന ചായയുടെ വീഡിയോ ആണ് ഇവിടെ വൈറലായിരിക്കുന്നത്. സാധാരണ നാം ചെയ്യുന്ന രീതിയില്‍ ചായ തയ്യാറാക്കിയശേഷം ഇതൊരു മണ്‍ഗ്ലാസിലേയ്ക്ക് മാറ്റി അതിനുള്ളില്‍ രസഗുള ചേര്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ മുകളില്‍ കുറച്ച് വെണ്ണ കൂടി ചേര്‍ത്താണ് ഈ ചായ തയ്യാറാക്കുന്നത്.  

 

ഏഴ് ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.  11,000-ന് മുകളില്‍  ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വിമര്‍ശനവുമായി ചായ പ്രേമികളും രംഗത്തെത്തി. വേദനിപ്പിക്കുന്ന വീഡിയോ എന്നാണ് ചിലരുടെ കമന്‍റ്.  ഇത് എന്തൊരു പരീക്ഷണമെന്നും പലരും കമന്‍റ് ചെയ്തു. 

Also Read: അമിതവണ്ണം കുറയ്ക്കാൻ 'ലെമൺ കോഫി' കുടിക്കാറുണ്ടോ?

PREV
click me!

Recommended Stories

യൂറിക് ആസിഡ് കുറയ്ക്കണോ? ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ശരീരഭാരം നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 6 സുഗന്ധവ്യഞ്ജനങ്ങൾ