ഒരു കപ്പ് ചൂടു കാപ്പിയ്‌ക്കൊപ്പം നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമോ? 'ലെമണ്‍ കോഫി' എന്ന പേരിലുള്ള ഈ പാനീയം കുടിച്ച് ഏഴു ദിവസങ്ങള്‍ കൊണ്ട് ശരീരഭാരം കുറഞ്ഞതായി പല ടിക്ടോക്ക് ഉപയോക്താക്കളും പറയുന്നു.
അമിതവണ്ണം കുറയ്ക്കാൻ വിവിധ തരത്തിലുള്ള ടിപ്സുകൾ സോഷ്യൽമീഡിയയിൽ നാം കാണാറുണ്ട്. അതിൽ ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്യുന്നത് മുതൽ ആപ്പിൾ സിഡർ ചൂടു വെള്ളത്തിൽ കലർത്തി കുടിയ്ക്കുന്നത് വരെ ഉൾപ്പെടുന്നു. ഈ പട്ടികയിലേക്ക് പുതിയതായി ഒരണ്ണം കൂടി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്.
ഒരു കപ്പ് ചൂടു കാപ്പിയ്‌ക്കൊപ്പം നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമോ? 'ലെമൺ കോഫി' എന്ന പേരിലുള്ള ഈ പാനീയം കുടിച്ച് ഏഴു ദിവസങ്ങൾ കൊണ്ട് ശരീരഭാരം കുറഞ്ഞതായി പല ടിക്ടോക്ക് ഉപയോക്താക്കളും പറയുന്നു. എല്ലാവർക്കുമൊന്നും ഈ പുതിയ കണ്ടുപിടിത്തത്തോട് അനുകൂലമായ അഭിപ്രായമില്ല. സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച മറ്റൊരു വീഡിയോയിൽ പറയുന്നത് ലെമൺ കോഫി കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല എന്നാണ്. ഇതേക്കുറിച്ച് പല അഭിപ്രായങ്ങൾ വരുന്നതിനാൽ പലർക്കും ഇതിനോട് ആശങ്ക നിറഞ്ഞ സമീപനമാണ് ഇപ്പോഴുള്ളത്.
കാപ്പിയും ചെറുനാരങ്ങയും ഒറ്റയ്ക്കോ യോജിപ്പിച്ചോ കഴിക്കുമ്പോൾ ശരീരഭാരം കുറയുമെന്നതിന് തെളിവുകളോ പഠനങ്ങളോ ഇല്ലെന്ന് പോഷകാഹാര വിദഗ്ധ കവിത ദേവ്ഗൺ പറയുന്നു. ബ്ലാക്ക് കോഫി കലോറി രഹിതമാണെന്നതിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കഫീൻ കലോറി കുറയ്ക്കുന്നില്ല, പക്ഷേ വിശപ്പ് കുറയ്ക്കുന്നതായി അവർ പറഞ്ഞു.
Read more അകാല ആർത്തവവിരാമം ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവോ?
കോഫിയിൽ നാരങ്ങാ നീര് ചേർത്ത് കഴിക്കുന്നത് തലവേദന ശമിപ്പിയ്ക്കാൻ സഹായിക്കുമെന്നും ദഹനത്തെ സഹായിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ ഇത് തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കോഫി കുടിക്കുന്നത് തലവേദന കുറയ്ക്കുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ കോഫി തലവേദന ഉണ്ടാകാൻ കാരണമാകും എന്നാണ് പറയുന്നത്. അതുപോലെ തന്നെ ദഹനം മെച്ചപ്പെടുത്തും എന്ന വാദത്തിനും ശാസ്ത്രീയ തെളിവുകൾ ഒന്നും തന്നെയില്ല.
കാപ്പി ബേസൽ മെറ്റബോളിസം റേറ്റ് (ബിഎംആർ) വർദ്ധിപ്പിച്ചുവെന്ന് കാണിക്കാൻ നിരവധി പഠനങ്ങൾ ഉണ്ടായിരുന്നു. കാരണം, കഫീൻ ന്യൂറോ ട്രാൻസ്മിറ്റർ അഡിനോസിനെ തടയുകയും ഡോപാമൈൻ പോലുള്ള ഉത്തേജക ന്യൂറോ ട്രാൻസ്മിറ്ററുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങളുടെ ബിഎംആർ ശരിക്കും വർദ്ധിപ്പിക്കുന്നതിന്, നിങ്ങൾ വലിയ അളവിൽ കഫീൻ കുടിക്കേണ്ടതുണ്ട്. അത് നിർജ്ജലീകരണം ഉറക്കം കുറയുക, ഉത്കണ്ഠ വർദ്ധിപ്പിക്കൽ തുടങ്ങിയ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കവിത ദേവ്ഗൺ പറഞ്ഞു.
നാരങ്ങാവെള്ളത്തെ സംബന്ധിച്ചിടത്തോളം അതിൽ ആന്റി ഓക്‌സിഡന്റുകൾ, ഫോളേറ്റ്, ധാതുക്കൾ, പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ, ഉപ്പ് എന്നിവ കുറവാണ്. ആൽക്കലൈൻ ആയതിനാൽ ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ശ്വാസകോശ സംബന്ധമായ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അതേസമയം, വൃക്കരോഗികൾ ലെമൺ കോഫി കഴിക്കുന്നത് പൂർണ്ണമായും മാറ്റി നിർത്തണമെന്ന കർശന നിർദ്ദേശം വിദഗ്ധർ നൽകുന്നു. വൃക്ക രോഗികളിൽ മറ്റ് പ്രശ്നങ്ങൾക്ക് കാരണമാകും.
Read more കാപ്പി കുടിക്കുന്നത് വൃക്ക തകരാറിനുള്ള സാധ്യത കുറയ്ക്കുമോ?
