കുതിര്‍ത്ത അത്തിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാം

Published : May 06, 2024, 03:43 PM IST
കുതിര്‍ത്ത അത്തിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാം

Synopsis

ഒമേഗ 6 ഫാറ്റി ആസിഡ്, ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയതാണ് അത്തിപ്പഴം.

ആന്‍റി ഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡ്, ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയതാണ് അത്തിപ്പഴം. ഫൈബര്‍ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനക്കേടിനെ തടയാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. 

അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ  സഹായിക്കും. ഗ്ലൈസമിക് സൂചിക കുറവും ഫൈബര്‍ അടങ്ങിയതുമായ അത്തിപ്പഴം കുതിര്‍ത്തത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ചില ക്യന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവ കഴിക്കുന്നത് രാത്രി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അത്തിപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്.  പ്രത്യേകിച്ച് വെള്ളത്തിൽ കുതിർത്ത അത്തിപ്പഴം കഴിക്കുന്നത്  ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, സിങ്ക് തുടങ്ങിയവയാണ് ചര്‍മ്മത്തെ പ്രായമാകുന്നതിന്‍റെ സൂചനകളില്‍ നിന്നും സംരക്ഷിക്കുന്നത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: എപ്പോഴും ക്ഷീണമാണോ? ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ വിത്തുകള്‍

youtubevideo

PREV
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ള പഴങ്ങൾ