സ്ത്രീകൾ കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

Published : Feb 16, 2025, 02:27 PM IST
സ്ത്രീകൾ കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

Synopsis

ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകാനും സഹായിക്കും.

വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും കൊണ്ട് നിറഞ്ഞ ഡ്രൈഫ്രൂട്ടാണ് കറുത്ത ഉണക്കമുന്തിരി. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, ഫൈബര്‍ തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ സ്ത്രീകൾ പതിവായി ഇവ കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ചയെ തടയാനും സഹായിക്കും.

പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ വിളര്‍ച്ചയും ക്ഷീണവുമൊക്കെ കാണപ്പെടാം. അയേൺ അടങ്ങിയ കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ചയെ തടയാനും ക്ഷീണം അകറ്റാനും സഹായിക്കും.  ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.  ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകാനും സഹായിക്കും. 

നാരുകൾ ധാരാളം അടങ്ങിയതിനാൽ കറുത്ത ഉണക്ക മുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും ധാരാളം വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസര്‍ സാധ്യതകളെ തടയാൻ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാനും ഹോര്‍മോണ്‍ പ്രശ്നങ്ങളെ തടയാനും കുതിര്‍ത്ത ഉണക്ക മുന്തിരി കഴിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...