പീനട്ട് ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍...

Published : Nov 21, 2023, 03:58 PM IST
പീനട്ട് ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍...

Synopsis

ലോകത്തിന്‍റെ പല ഭാഗങ്ങളിലും പാചകത്തിനായി പീനട്ട് ഓയിൽ ഉപയോഗിക്കാറുണ്ട്. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ എന്നിവയെല്ലാം തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. 

പോഷകങ്ങളുടെ കലവറയാണ് നിലക്കടല. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നിലക്കടല പോലെ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് നിലക്കടലയെണ്ണ അഥമാ പീനട്ട് ഓയിൽ. ലോകത്തിന്‍റെ പല ഭാഗങ്ങളിലും പാചകത്തിനായി പീനട്ട് ഓയിൽ ഉപയോഗിക്കാറുണ്ട്. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ എന്നിവയെല്ലാം തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. 

പീനട്ട് ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ പീനട്ട് ഓയിൽ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

പീനട്ട് ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. ഇവയിൽ പൂരിത കൊഴുപ്പുകളേക്കാൾ കൂടുതൽ അപൂരിത കൊഴുപ്പുകളാണ് അടങ്ങിയിട്ടുള്ളത്.  ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. 

മൂന്ന്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പീനട്ട് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പീനട്ട് ഓയിലിലെ ഒലിക് ആസിഡ് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. 

നാല്... 

മുഖക്കുരുവിനെ കുറയ്ക്കാനും നിലക്കടലയെണ്ണ സഹായിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് പീനട്ട് ഓയില്‍. കൂടാതെ ഇവയില്‍ ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. അതിനാല്‍ ഇവ മുഖക്കുരുവിനെ കുറയ്ക്കാനും സഹായിക്കും. 

അഞ്ച്... 

നിലക്കടല എണ്ണയ്ക്ക് ആന്റി-ഏജിംഗ് പ്രോപ്പർട്ടികളും ഉണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും സഹായിക്കും. കുറച്ച് തുള്ളി പീനട്ട് ഓയിൽ മുഖത്തും കഴുത്തിലുമെല്ലാം പുരട്ടുന്നത് കറുത്ത പാടുകള്‍, നേർത്ത വരകൾ, ചുളിവുകൾ എന്നിവയെ അകറ്റാന്‍ സഹായിക്കും. 

ആറ്...  

പീനട്ട് ഓയിലില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പീനട്ട് 
 ഓയിൽ തലയോട്ടിയിൽ മസാജ് ചെയ്യുന്നത് വഴി താരൻ ഉണ്ടാകുന്നത് ഒരു പരിധിവരെ ഒഴിവാക്കാനും  കേടായ മുടിയിഴകളെ പുന:സ്ഥാപിക്കാനും മുടി തഴച്ച് വളരാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: രാവിലെ കഴിക്കാന്‍ പാടില്ലാത്ത പത്ത് ഭക്ഷണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ