കിവി കഴിച്ചാൽ ഇത്രയും ​ഗുണങ്ങളോ...?

By Web TeamFirst Published Feb 12, 2020, 9:08 PM IST
Highlights

കിവിയില്‍ അടങ്ങിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും.ചർമ്മത്തിൻ്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഉപയോഗിക്കുന്ന ആൽഫ-ലിനോലെയിക് ആസിഡ് ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാകുന്നു. 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും. 

എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്‍കാന്‍ കിവി പഴത്തിന് സാധിക്കും. കിവിയില്‍ പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റെുകള്‍ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും. കിവി പഴം കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം....

ഒന്ന്...

ചർമ്മത്തിൻ്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഉപയോഗിക്കുന്ന ആൽഫ-ലിനോലെയിക് ആസിഡ് ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാകുന്നു. 

രണ്ട്...

ഗര്‍ഭസ്ഥ ശിശുവിൻ്റെ മസ്തിഷ്ക വികാസത്തിന് 400 മുതൽ 500 മൈക്രോഗ്രാം ഫോളിക് ആസിഡ് ആവശ്യമാണ്. ഇതിൻ്റെ ഭൂരിഭാഗവും ഒരു കിവി പഴത്തിലുണ്ട്. അതിനാൽ ഗർഭിണികൾ ആദ്യ മൂന്ന് മാസത്തിൽ കിവി പഴം കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്...

ആന്റിഓക്‌സിഡന്റും വിറ്റാമിൻ സിയും ശ്വാസകോശത്തിൻ്റെ പ്രവർത്തനം സുഗമമാക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പോഷകഗുണമുള്ള കിവി മലബന്ധം നീക്കം ചെയ്യുകയും കുടൽ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. 

നാല്...

കിവി പഴത്തിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. പ്രമേഹമുള്ളവർക്ക് ഇത് അനുയോജ്യമാണ്. കിവി പഴം കഴിക്കുന്നത് അഡിപ്പോജെനെസിസ് നിയന്ത്രിക്കാൻ സഹായിക്കും. അങ്ങനെ പ്രമേഹത്തെ തടയാം.

അഞ്ച്...

നന്നായി ഉറങ്ങാൻ സഹായിക്കുന്ന സെറോടോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ കിവി പഴം സഹായിക്കുന്നു. ഉറക്കമില്ലായ്മ മൂലം വലയുന്നവർക്ക് കിവി പഴം മികച്ചൊരു പരിഹാരമാർഗമാണ്. 

ആറ്...

രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിക്കുന്നതുമൂലം കഴിയുമെന്ന് നോർവേയിലെ ഓസ്​ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ കിവി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. 
 

click me!