ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുന്നവരാണോ? എങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ...

Published : Jan 20, 2021, 04:28 PM ISTUpdated : Jan 20, 2021, 04:39 PM IST
ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുന്നവരാണോ? എങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ...

Synopsis

ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ പദാർഥങ്ങളും അവയുടെ അനാരോഗ്യകരമായ പാചകരീതിയും പിൽക്കാലത്ത് വില്ലനായി മാറാം.

ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ച് വരികയാണ്. തിരക്കേറിയ ജീവിതത്തിനിടയില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാനോ അവ തയ്യാറാക്കാനോ കഴിയാതെ വരുന്നവരാണ് പലപ്പോഴും ഫാസ്റ്റ് ഫുഡിലേയ്ക്ക് തിരിയുന്നത്. വല്ലപ്പോഴും ഇവ കഴിക്കുന്ന കൊണ്ടു തെറ്റില്ല. എന്നാല്‍ ഇത് സ്ഥിരമാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

ഹോട്ടലുകളില്‍ നിന്ന് വാങ്ങുന്ന ഇത്തരം ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ പദാർഥങ്ങളും അവയുടെ അനാരോഗ്യകരമായ പാചകരീതിയും പിൽക്കാലത്ത് വില്ലനായി മാറാം. കുറഞ്ഞ പോഷകമൂല്യമുള്ള ഭക്ഷണപദാർഥങ്ങളാണ് പലപ്പോഴും ഫാസ്റ്റ് ഫുഡില്‍ ഉള്‍പ്പെടുത്തുന്നത്. 

നമ്മുടെ പാകത്തിനായിരിക്കില്ല പലപ്പോഴും ഇവയില്‍ പഞ്ചസാരയും ഉപ്പുമൊക്കെ ഉണ്ടാവുക. വളരെ ഉയർന്ന തോതിൽ കലോറികളും പഞ്ചസാരയും ഉപ്പമൊക്കെ ഇവയില്‍ കാണാം. അതുകൊണ്ടുതന്നെ ഇവ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. 

അറിയാം ഫാസ്റ്റ് ഫുഡിന്‍റെ ദോഷങ്ങള്‍...

ഒന്ന്...

പലപ്പോഴും ഫാസ്റ്റ് ഫുഡില്‍ ഫൈബറിന്‍റെ അളവ് കുറവായിരിക്കും. കൂടാതെ കാര്‍ബോഹൈട്രേറ്റിന്‍റെ അളവും പഞ്ചസാരയുടെ അളവും കൂടുതലാകാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും അതുവഴി ടൈപ്പ് 2 പ്രമേഹം വരാനുമുള്ള സാധ്യത കൂടാനും കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

രണ്ട്...

നേരത്തെ സൂചിപ്പിച്ച പോലെ വളരെ ഉയർന്ന തോതിൽ കലോറികളും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം ഉയരാന്‍ കാരണമാകും. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കി, വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കാരണം ഫാസ്റ്റ് ഫുഡ് കൂടുതല്‍ കഴിക്കാൻ പ്രേരിപ്പിക്കും. ഇത് വണ്ണം  കൂടാൻ കാരണമാകാം.

മൂന്ന്...

പലപ്പോഴും ഹോട്ടല്‍ ഭക്ഷണങ്ങളില്‍ ഉപ്പിന്‍റെ അളവും കൂടുതലായിരിക്കും. ഇതും ആരോഗ്യത്തിന് നന്നല്ല.  പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദമുള്ളവരുടെ ആരോഗ്യത്തിന് ഇത് ഒട്ടും നല്ലതല്ല. 

നാല്...

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനും കാരണമാകും. 

അഞ്ച്...

ചില വിറ്റാമിനുകളുടെ കുറവ് ഉണ്ടാകാനും ഫാസ്റ്റ് ഫുഡ് ശീലം കാരണമാകും. അതിനാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാന്‍ ശ്രമിക്കുക. 

Also Read: വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ...

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ