ചപ്പാത്തിയും ചോറും കഴിച്ചോളൂ; ഈ അളവിൽ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം

By Web TeamFirst Published Apr 11, 2019, 6:56 PM IST
Highlights

ശരീരഭാരം കുറയ്ക്കാൻ ഒന്നെങ്കിൽ ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും വേവിച്ച പച്ചക്കറികളും കഴിക്കാം. അതും അല്ലെങ്കിൽ ഒരു ബൗൾ ചോറും വെജിറ്റബിൾ സാലഡും ഡാലും കഴിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് നിധി പറയുന്നത്. എന്നാൽ രാത്രി ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടാമെന്നാണ് അവർ പറയുന്നത്. ചോറിന് പകരം 2 ചപ്പാത്തിയോ അല്ലെങ്കിൽ 2 ​ഗോതമ്പ് ബ്രഡോ വെജിറ്റബിൾ സാലഡോ കഴിക്കാം. 

രാത്രിയിൽ പൊതുവേ ലഘുഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. ചോറും ചപ്പാത്തിയുമാണ് കൂടുതൽ പേരും കഴിക്കുന്നത്. രാത്രിയിൽ ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. ചോറ് മാത്രമല്ല ചപ്പാത്തി കഴിച്ചാലും ശരീരഭാരം കൂടാമെന്നാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ നിധി ദേശായി പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ ചോറായാലും ചപ്പാത്തിയായാലും എത്ര കഴിക്കണമെന്ന് പലർക്കും അറിയില്ല.

ഭക്ഷണത്തിന്റെ അളവ് വളരെ പ്രധാനപ്പെട്ടതാണെന്ന് നിധി ദേശായി പറയുന്നു. പ്രോട്ടീൻ കുറഞ്ഞതും കാർബോ കൂടിയ ഭക്ഷണങ്ങൾ ശരീരഭാരം കൂട്ടാമെന്ന് നിധി ദേശായി പറയുന്നു. കാർബോ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

രാത്രി ചപ്പാത്തിയാണെങ്കിലും ചോറാണെങ്കിലും കഴിക്കേണ്ട അളവിനെ പറ്റിയാണ് ഇനി പറയുന്നത്. ചപ്പാത്തിയിൽ കാർബിന്റെ അളവ് വളരെ കുറവാണ്. പ്രോട്ടീൻ, ഫെെബർ, മറ്റ് പോഷക​ഗുണങ്ങൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ശരീരത്തിന് പ്രധാനപ്പെട്ടതുമാണ്. ആറ് ഇഞ്ച് ചപ്പാത്തിയിൽ 15 ​ഗ്രാം കാർബും, 3 ​ഗ്രാം പ്രോട്ടീനും 0.4 ​ഗ്രാം ഫാറ്റും 71 ​ഗ്രാം കലോറിയുമാണ് അടങ്ങിയിട്ടുള്ളത്.

 1/3 കപ്പ് ചോറിൽ 80 കലോറിയും 1 ​ഗ്രാം പ്രോട്ടീനും 0.1 ​ഗ്രാം ഫാറ്റും 19 ​ഗ്രാം കാർബോ ഹെെഡ്രേറ്റും അടങ്ങിയിട്ടുണ്ട്. പുതിയ കോശങ്ങൾ രൂപപ്പെടുന്നതിന് വിറ്റാമിൻ ബി വളരെ പ്രധാനപ്പെട്ടതാണ്. ചോറിലും ചപ്പാത്തിയിലും വിറ്റാമിൻ ബി ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ ചപ്പാത്തിയെ അപേക്ഷിച്ച് ചോറിൽ ഫോസ്ഫറസിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് വളരെ കുറവാണ്. 

കരളിന്റെ പ്രവർത്തനങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ് ഫോസ്ഫറസ്. രക്തകോശങ്ങൾ രൂപപ്പെടുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇരുമ്പ് അത്യാവശ്യമാണ്. ശരീരത്തിൽ  225 മുതൽ 325 ​ഗ്രാം കാർബാണ് കിട്ടേണ്ടത്. ‍‍ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ശരീരത്തിൽ 50 മുതൽ 150 ​ഗ്രാം കാർബ് ലഭിച്ചാൽ മതിയാകുമെന്നാണ് നിധി ദേശായി പറയുന്നത്. 

ശരീരഭാരം കുറയ്ക്കാൻ ഒന്നെങ്കിൽ ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും വേവിച്ച പച്ചക്കറികളും കഴിക്കാം. അതും അല്ലെങ്കിൽ ഒരു ബൗൾ ചോറും വെജിറ്റബിൾ സാലഡും ഡാലും കഴിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് നിധി പറയുന്നത്. എന്നാൽ രാത്രി ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടാമെന്നാണ് അവർ പറയുന്നത്. 

ചോറിന് പകരം 2 ചപ്പാത്തിയോ അല്ലെങ്കിൽ 2 ​ഗോതമ്പ് ബ്രഡോ വെജിറ്റബിൾ സാലഡോ കഴിക്കാം. ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് വില്ലനാണ്. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല ഭക്ഷണമാണ് ചപ്പാത്തി എന്നാണ് അവർ പറയുന്നത്. 


 

click me!