
നമ്മൾ എല്ലാവരും സ്വപ്നം കാണാറുണ്ട്. ചില സ്വപ്നങ്ങൾ വളരെ പെട്ടെന്ന് മറന്ന് പോകും. എന്നാൽ ചില സ്വപ്നങ്ങൾ നമ്മുടെ മനസിൽ എപ്പോഴും ഉണ്ടാകും. നിങ്ങൾ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയാലോ. അത്തരമൊരു സ്വപ്‌നത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ഈ സ്വപ്നത്തിലുള്ളത് കാറോ വീടോ സ്വർണമോ പണമോ ഒന്നുമല്ല. വിചിത്രമായ ഒരു ഭക്ഷണമാണ് തയ്യാറാക്കിയിരിക്കുന്നത്. 'കിങ്‌സ് ഹാന്‍ഡ്' എന്നാണ് ഈ വിഭവത്തിന്റെ പേര്. അകത്ത് ഗ്രീക്ക് സാലഡ് നിറച്ച കൈയുടെ ആകൃതിയിലുള്ള ഒരു കുക്കി ആണിത്. നിയോ കാനോനിയലിസ്റ്റ് എന്ന ട്വിറ്റർ പേജ് ഉടമയാണ് താൻ സ്വപ്നം കണ്ട വിഭവം യാഥാർഥ്യമാക്കിയിരിക്കുന്നത്.
തന്റെ ട്വിറ്റര്‍ പേജിലുടെ ഉണ്ടാക്കിയ വിഭവത്തിന്റെ ചിത്രങ്ങള്‍ ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. ഞാൻ ഒരു സ്വപ്നം കണ്ടു. എം ആൻഡ് എം കുക്കീസിനുള്ളിൽ ഗ്രീക്ക് സാലഡ് നിറച്ച ഒരു കിങ്സ് ഹാൻഡ്. ഒരാഴ്ചത്തെ നീണ്ട പരിശ്രമത്തിനൊടുവിൽ ഞാൻ അതു ഉണ്ടാക്കിയെന്നാണ് ചിത്രങ്ങൾക്കൊപ്പം ഇയാൾ പങ്കുവച്ചിരിക്കുന്നത്.
ഈ പോസ്റ്റിന് 22,000ത്തോളം റീട്വീറ്റുകള്‍ നേടിക്കഴിഞ്ഞു. ചിത്രങ്ങള്‍ക്ക് കൂടുതല്‍ ആരാധകരെ ലഭിച്ചതോടെ പാചകപരീക്ഷണത്തില്‍ ഓരോ ഘട്ടവും വിശദമായി വിവരിച്ചിട്ടുമുണ്ട് ഇയാള്‍.