മണാലിയിലെ മനോഹരമായ ആപ്പിള്‍ തോട്ടത്തില്‍ ശില്‍പ ഷെട്ടി! വീഡിയോ

Published : Oct 13, 2020, 06:40 PM ISTUpdated : Oct 13, 2020, 06:43 PM IST
മണാലിയിലെ മനോഹരമായ ആപ്പിള്‍ തോട്ടത്തില്‍ ശില്‍പ ഷെട്ടി! വീഡിയോ

Synopsis

വലിയൊരു ഭക്ഷണപ്രിയ കൂടിയായ ശില്‍പ ആപ്പിള്‍ പറിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

ബിടൗണിലെ പുതുമുഖ നടിമാർക്കു വെല്ലുവിളിയായി ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരമാണ് ശില്‍പ ഷെട്ടി. ആരോഗ്യകരമായ ലൈഫ് സ്റ്റൈൽ പിന്തുടരുന്ന ശിൽപയെ സംബന്ധിച്ചിടത്തോളം പ്രായമെന്നത് കേവലം അക്കങ്ങൾ മാത്രമാണ്. 

ഒരേസമയം ഫിറ്റ്‌നസിനോടും ഭക്ഷണത്തോടും താല്‍പര്യം കാണിക്കുന്ന ശില്‍പയ്ക്ക് ആരാധകര്‍ ഏറേയാണ്. വര്‍ക്കൗട്ട് വീഡിയോകളും കുക്കിംഗ് വീഡിയോകളും ശില്‍പ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. 

വലിയൊരു ഭക്ഷണപ്രിയ കൂടിയായ ശില്‍പ ആപ്പിള്‍ പറിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അതും മണാലിയിലെ മനോഹരമായ ആപ്പിള്‍ തോട്ടത്തില്‍ നിന്നുള്ള ഫ്രഷ് ആപ്പിളാണ് താരം പറിക്കുന്നത്. ശില്‍പ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ആപ്പിള്‍ തോട്ടം കണ്ടതിന്‍റെ സന്തോഷവും ശില്‍പ പ്രകടിപ്പിക്കുന്നുണ്ട്. രുചികരമായ ആപ്പിള്‍ ആണെന്നാണ് അവ കഴിച്ചുകൊണ്ട് താരം പറയുന്നത്. 

വീഡിയോ...

 

Also Read: ഈ ബ്രൗണി വിയാന്‍ സഹോദരിയ്ക്ക് വേണ്ടി തയ്യാറാക്കിയത്; വീഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി...
 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍