'മെെദയോ പഞ്ചസാരയോ ചേർത്തിട്ടില്ല ' ; ബനാന ബ്രെഡ് റെസിപ്പി പങ്കുവച്ച് ശില്‍പ ഷെട്ടി, വീഡിയോ കാണാം

Web Desk   | Asianet News
Published : Oct 30, 2020, 06:42 PM IST
'മെെദയോ പഞ്ചസാരയോ ചേർത്തിട്ടില്ല ' ; ബനാന ബ്രെഡ് റെസിപ്പി പങ്കുവച്ച് ശില്‍പ ഷെട്ടി, വീഡിയോ കാണാം

Synopsis

മകൻ വിഹാന് ഏറെ ഇഷ്ടപ്പെട്ട വാൾനട്ട്സ് ചേർത്താണ് താരം ബനാന ബ്രെഡ് തയ്യാറാക്കിയിരിക്കുന്നത്. മകൻ ആവശ്യപ്പെട്ടിട്ടാണ് താൻ ഈ വിഭവം തയ്യാറാക്കുന്നതെന്നും ശിൽപ വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നുണ്ട്.

ആരാധകർക്കായി വ്യത്യസ്തമായ റെസിപ്പികളുടെ വീഡിയോ ബോളിവുഡ് താരം ശിൽപ ഷെട്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതിയതായി ഹെൽത്തി ബനാന ബ്രെഡ് റെസിപ്പിയുടെ വീഡിയോയാണ് ശിൽപ പങ്കുവച്ചിരിക്കുന്നത്.  

പെട്ടെന്ന് ലഭിക്കുന്ന ചേരുവകളും, ഉണ്ടാക്കാൻ വളരെ എളുപ്പമായ റെസിപ്പിയാണ് ഇത്.  മെെദയോ പഞ്ചസാരയോ ഈ റെസിപ്പിയിൽ ഉപയോ​ഗിക്കുന്നില്ലെന്ന് ശിൽപ പറയുന്നു. മകൻ വിഹാന് ഏറെ ഇഷ്ടപ്പെട്ട വാൾനട്ട്സ് ചേർത്താണ് താരം ബനാന ബ്രെഡ് തയ്യാറാക്കിയിരിക്കുന്നത്.

 

 

മകൻ ആവശ്യപ്പെട്ടിട്ടാണ് താൻ ഈ വിഭവം തയ്യാറാക്കുന്നതെന്നും ശിൽപ വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നുണ്ട്. ചെറിയ വാഴപ്പഴം ഉപയോഗിച്ചാണ് ഈ ബനാന ബ്രെഡ് തയ്യാറാക്കിയിരിക്കുന്നത്. മൈദ മാവിന് പകരം ബദാം മാവും പഞ്ചസാരയ്ക്ക് പകരം മേപ്പിൾ സിറപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്.

മുട്ട ചേർക്കുന്നതിന് പകരം ഫ്ളാക്സ്സീഡ് പൗഡറും വെള്ളവും ചേർന്ന മിശ്രിതമാണ് താരം ചേർത്തിരിക്കുന്നത്. കറുവപ്പട്ട പൊടിച്ചതും ചേർക്കുന്നുണ്ട്. മാത്രമല്ല, വാനില ചേർക്കുന്നത് ബനാന ബ്രെഡ് കൂടുതൽ രുചികരമാകാൻ സഹായിക്കുമെന്നും ശിൽപ പറയുന്നു.

സ്പെഷ്യൽ റാ​ഗി ദോശയുടെ റെസിപ്പിയുമായി ശിൽപ ഷെട്ടി; വീഡിയോ കാണാം

 

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ