Diet Tips : രാത്രിയില്‍ കുതിര്‍ത്തുവച്ച 'ഓട്ട്‌സ്' കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Web Desk   | others
Published : Jan 07, 2022, 06:47 PM IST
Diet Tips : രാത്രിയില്‍ കുതിര്‍ത്തുവച്ച 'ഓട്ട്‌സ്' കഴിക്കുന്നത് കൊണ്ടുള്ള  ഗുണങ്ങള്‍

Synopsis

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോ ഡയറ്റ് പാലിക്കുന്നവരോ ആകട്ടെ, ഇവര്‍ പതിവായി കഴിക്കുന്ന ഭക്ഷണമാണ് ഓട്ട്‌സ്. സാധാരണഗതിയില്‍ ഓട്ട്‌സ് നാം അപ്പപ്പോള്‍ തയ്യാറാക്കുകയാണ് പതിവ്. പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ എല്ലാമാണ് പൊതുവെ ഓട്ട്‌സ് തയ്യാറാക്കാറ്

ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കരുതലോടെ ആയിരിക്കും മുന്നോട്ടുനീങ്ങുന്നത്. കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്ന സമയം തുടങ്ങി ഡയറ്റുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ തീര്‍ച്ചയായും ഇത്തരക്കാര്‍ ജാഗ്രത പുലര്‍ത്തിയിരിക്കും. 

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോ ഡയറ്റ് പാലിക്കുന്നവരോ ആകട്ടെ, ഇവര്‍ പതിവായി കഴിക്കുന്ന ഭക്ഷണമാണ് ഓട്ട്‌സ്. സാധാരണഗതിയില്‍ ഓട്ട്‌സ് നാം അപ്പപ്പോള്‍ തയ്യാറാക്കുകയാണ് പതിവ്. പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ എല്ലാമാണ് പൊതുവെ ഓട്ട്‌സ് തയ്യാറാക്കാറ്. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്, സീഡ്‌സ് എന്നിങ്ങനെയുള്ളവയും ഓട്ട്‌സില്‍ ചേര്‍ക്കാറുണ്ട്. 

എന്നാല്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് കഴിക്കുന്നത് കൊണ്ട് ഇരട്ടി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുക. അത്തരത്തിലുള്ള ചില ആരോഗ്യഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്...

ഒന്ന്...

മിക്കവരും നിത്യേന നേരിടുന്ന ദഹനപ്രശ്‌നമാണ് മലബന്ധം. ഇത് വലിയ പരിധി വരെ പരിഹരിക്കാന്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് സഹായകമാണ്. 

ഫൈബറിനാല്‍ സമ്പന്നമാണ് ഓട്ട്‌സ് എന്നതാണ് ഇതിന് കാരണം. 

രണ്ട്...

ഷുഗര്‍ നില നിയന്ത്രിച്ചുനിര്‍ത്താനും ഓട്ട്‌സ് ഏറെ സഹായകമാണ്. ഭക്ഷണത്തില്‍ നിന്ന് നാം എടുക്കുന്ന ഷുഗറിന്റെ അളവ് കുറയ്ക്കാനാണ് ഇത് സഹായിക്കുക. 

മൂന്ന്...

ഓട്ട്‌സിന് വിശപ്പിനെ ക്ഷമിപ്പിക്കാനുള്ള കഴിവ് ഏറെയാണ്. അതുകൊണ്ട് തന്നെ ദീര്‍ഘനേരം മറ്റ് ഭക്ഷണം കഴിക്കാതെ തുടരാന്‍ നമുക്ക് സഹായകമായിരിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്. 

നാല്...

രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ കഴിക്കുന്നത് കൊണ്ട് മുടിയുടെ ആരോഗ്യത്തിനും ചില ഗുണങ്ങളുണ്ട്. 

സാപോനിന്‍, ബീറ്റ- ഗ്ലൂകാന്ഡ, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്ട്‌സ് എന്നതിനാലാണിത്. 

അഞ്ച്...

ഹോര്‍മോണുകള്‍ 'ബാലന്‍സ്' ചെയ്ത് നിര്‍ത്തുന്നതിനും രാത്രിയില്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ കഴിക്കുന്നത് ഗുണകരമാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് ഓട്ടസ് എന്നതിനാലാണിത്.

Also Read:- എപ്പോഴും ക്ഷീണമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ
പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍