ഇഷ്ട ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ച് സോനം കപൂര്‍

Web Desk   | others
Published : Jan 18, 2020, 05:27 PM IST
ഇഷ്ട ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ച് സോനം കപൂര്‍

Synopsis

ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് സോനം. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരമായ സോനം  ഭക്ഷണ പ്രിയ കൂടിയാണ്. 

ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് സോനം. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരമായ സോനം  ഭക്ഷണ പ്രിയ കൂടിയാണ്. ഐസ്ക്രീം കഴിക്കുന്ന ചിത്രമാണ് താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

 

റെഡ് കാര്‍പറ്റുകളില്‍ മിന്നിതിളങ്ങുന്ന താരം ഡയറ്റില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുണ്ട്. സോനത്തിന്‍റെ ഡയറ്റിനെ കുറിച്ച് മുന്‍പേതന്നെ സോനത്തിന്‍റെ പരിശീലകയായ രാധിക കാര്‍ലെ പറഞ്ഞിട്ടുമുണ്ട്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തോടൊപ്പം ഒരു പ്രത്യേക കീറ്റോ ചോക്ലേറ്റാണ് 34കാരിയായ സോനം കഴിക്കുന്നത്.  

പച്ചക്കറികള്‍ മാത്രമുളള ഡയറ്റാണിത്. വീട്ടില്‍ ഉണ്ടാക്കുന്ന റൊട്ടി, ദാല്‍ എന്നിവയാണ് സോനം സ്ഥിരമായി കഴിക്കുന്നത്. ഒപ്പം തേങ്ങാവെളളവും കുടിക്കും. ചിക്കനൊന്നും സോനം കഴിക്കില്ല എന്നും രാധിക പറയുന്നു. വെള്ള അരിയില്‍ നിന്ന് അടുത്തിടെയാണ് സോനം ചുവന്ന അരിയിലേക്ക് മാറിയത്. 

PREV
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ