വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? കലോറി കുറഞ്ഞ സ്‌നാക്‌സ് പരിചയപ്പെടുത്തി സോനം കപൂര്‍

Published : Mar 27, 2021, 11:23 AM ISTUpdated : Mar 27, 2021, 11:33 AM IST
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? കലോറി കുറഞ്ഞ സ്‌നാക്‌സ് പരിചയപ്പെടുത്തി സോനം കപൂര്‍

Synopsis

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സ്നാക് പരിചയപ്പെടുത്തുകയാണ് സോനം. മറ്റൊരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന പോസ്റ്റാണ് സോനം തന്‍റെ സ്റ്റോറിയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. 

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെ അധികം ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍. അതുമായി ബന്ധപ്പെട്ട പോസ്റ്റുകളും സോനം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.  വര്‍ഷങ്ങളോളം താന്‍ അനുഭവിച്ച ആരോഗ്യപ്രശ്‌നത്തെ കുറിച്ചും 'പിസിഒഎസി'നെ അതിജീവിക്കാനുള്ള വഴികളെക്കുറിച്ചും താരം പങ്കുവച്ചിരുന്നു.  വ്യായാമവും യോഗയും ചെയ്തു തുടങ്ങിയതോടെയാണ് തന്റെ പ്രശ്‌നങ്ങള്‍ കുറഞ്ഞതെന്നും ഒപ്പം പഞ്ചസാര ഒഴിവാക്കിയുള്ള ഡയറ്റിനെ കുറിച്ചും താരം പറഞ്ഞിരുന്നു. 

ഇപ്പോഴിതാ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സ്നാക് പരിചയപ്പെടുത്തുകയാണ് സോനം. കലോറി വളരെ കുറഞ്ഞ സ്നാക് ആണിത്.  മറ്റൊരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന പോസ്റ്റാണ് സോനം തന്‍റെ സ്റ്റോറിയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. 

 

തക്കാളി, അവക്കാഡോ, നാരങ്ങ അടങ്ങിയ പെപ്പര്‍ പൌഡര്‍ എന്നിവയാണ് ഈ കിടിലന്‍ സ്നാക് തയ്യാറാക്കാന്‍ വേണ്ടത്. കഴുകിയ തക്കാളിയും അവക്കാഡോയും ആവശ്യത്തിന് മുറിച്ചെടുക്കാം. ശേഷം ഇതിലേയ്ക്ക് പെപ്പര്‍ വിതറിയതിന് ശേഷം കഴിക്കാം. 142 കലോറി മാത്രമേ ഇതില്‍ അടങ്ങിയിട്ടുള്ളൂ. കലോറി വളരെ അധികം കുറഞ്ഞ ഈ സ്നാക് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്താം. തക്കാളിയില്‍ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. അവക്കാഡോയില്‍ ഫൈബറും. അതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

 

Also Read: ഈ പഴം കഴിക്കൂ; വണ്ണം കുറയ്ക്കാൻ സഹായിക്കും...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍