'ഐസ് ടീ' ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ

Web Desk   | Asianet News
Published : Mar 25, 2021, 04:04 PM ISTUpdated : Mar 25, 2021, 04:10 PM IST
'ഐസ് ടീ' ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ

Synopsis

ഐസ് ടീ കുടിക്കണമെന്ന് തോന്നിയാൽ ഇനി പുറത്തൊന്നും പോകേണ്ട. വീട്ടിൽ തന്നെ വളരെ എളുപ്പം തണുത്ത ഐസ് ടീ തയ്യാറാക്കാവുന്നതാണ്..   

ഐസ് ടീ കുടിക്കണമെന്ന് തോന്നിയാൽ ഇനി പുറത്തൊന്നും പോകേണ്ട. വീട്ടിൽ തന്നെ വളരെ എളുപ്പം തണുത്ത ഐസ് ടീ തയ്യാറാക്കാവുന്നതാണ്.. 

വേണ്ട ചേരുവകൾ...

വെള്ളം                    2 കപ്പ്
ചായ പ്പൊടി           1 ടീസ്പൂൺ
പഞ്ചസാര               ഒന്നര കപ്പ്
പുതിനയില             4 എണ്ണം
ചെറുനാരങ്ങാ         1 എണ്ണം
തേൻ                         1 ടീസ്പൂൺ
ഏലയ്ക്ക                 3 എണ്ണം
ഇഞ്ചി                        1 കഷ്ണം
ഐസ് ക്യൂബ്           2 എണ്ണം

തയാറാക്കുന്ന വിധം...

ആദ്യം വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നല്ല പോലെ തിളച്ച് കഴിഞ്ഞാൽ അതിലേക്ക് ചായ പ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക. ശേഷം അതിലേക്ക് പുതിന, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. അതിന് ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ നന്നായി അരിച്ചെടുക്കുക. പിന്നെ ഒരു സെർവിങ് ഗ്ലാസിലേക് 1/2 സ്പൂൺ ചെറുനാരങ്ങ നീരും തേൻ ചേർക്കുക. അതിലേക്ക് ഐസ് ക്യൂബ്സ് ഇട്ട് കൊടുക്കുക. ശേഷം നല്ല പോലെ മിക്സ് ചെയ്യുക. ശേഷം തണുത്ത് കഴിഞ്ഞാൽ കുടിക്കുക.

 

അതിന് ശേഷം തണുത്ത ചായ ഒഴിച്ച് നല്ല പോലെ മിക്സ്‌ ചെയ്ത് കുടിക്കുക.

PREV
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ള പഴങ്ങൾ