'ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉള്ള പൈസയൊക്കെ കൊടുത്ത് വാങ്ങിക്കഴിക്കുന്നത്...'

By Web TeamFirst Published Apr 14, 2020, 5:13 PM IST
Highlights
വൈറസ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിച്ചത് ലോക്ക്ഡൗണ്‍ ആണെങ്കിലും ഈ അടച്ചുപൂട്ടിയുള്ള ജീവിതം പലര്‍ക്കും അസഹനീയമായിത്തുടങ്ങി എന്നത് നേരാണ്. ഭക്ഷണമാണ് ഇതില്‍ പ്രധാനമായും വില്ലനായി വരുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ എപ്പോഴും ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കാന്‍ കഴിഞ്ഞോളണമെന്നില്ല. പ്രത്യേകിച്ച് പുറത്ത് സ്റ്റോറുകളില്‍ നിന്ന് വാങ്ങി മാത്രം നമ്മള്‍ കഴിക്കാറുള്ള വിഭവങ്ങള്‍
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിവയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മെയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിവച്ചിരിക്കുന്നത്. 

വൈറസ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിച്ചത് ലോക്ക്ഡൗണ്‍ ആണെങ്കിലും ഈ അടച്ചുപൂട്ടിയുള്ള ജീവിതം പലര്‍ക്കും അസഹനീയമായിത്തുടങ്ങി എന്നത് നേരാണ്. ഭക്ഷണമാണ് ഇതില്‍ പ്രധാനമായും വില്ലനായി വരുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ എപ്പോഴും ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കാന്‍ കഴിഞ്ഞോളണമെന്നില്ല. പ്രത്യേകിച്ച് പുറത്ത് സ്റ്റോറുകളില്‍ നിന്ന് വാങ്ങി മാത്രം നമ്മള്‍ കഴിക്കാറുള്ള വിഭവങ്ങള്‍.

ഇക്കൂട്ടത്തില്‍ മിക്കവാറും പേരും 'മിസ്' ചെയ്യുന്നത് വൈകുന്നേരങ്ങളില്‍ റോഡരികിലെ സജീവമായ സ്റ്റാളുകളിലെ രുചികരമായ സ്ട്രീറ്റ് ഫുഡുകള്‍ തന്നെയാണ്. വടക്കേ ഇന്ത്യക്കാരെ സംബന്ധിച്ചാണെങ്കില്‍ അവരുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് ഇത്തരം സ്ട്രീറ്റ് ഫുഡുകള്‍. 

ഇതാ, ഇതുതന്നെയാണ് ബോളിവുഡ് താരം സോനം കപൂറിനും പറയാനുള്ളത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് താരം ഈ ഇഷ്ടം തുറന്നുപറഞ്ഞത്. 'പാനീ പൂരീ, ഞാനിതാ വരുന്നു' എന്നായിരുന്നു സ്വന്തം ഫോട്ടോയ്‌ക്കൊപ്പം സോനം എഴുതിയ ആദ്യ വരി. രണ്ടാമതായി ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉള്ള പൈസയെല്ലാം കൊടുത്ത് വാങ്ങിക്കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്താണെന്നും സോനം വെളിപ്പെടുത്തിയിരുന്നു. മറ്റൊന്നുമല്ല, ചാട്ട് ആണ് ലോക്ക്ഡൗണിന് ശേഷം താരം വാങ്ങിക്കഴിക്കാനാഗ്രഹിക്കുന്നത്. 





ചാട്ടുകള്‍ പല തരമുണ്ട്. ഇവയും സ്ട്രീറ്റ് ഫുഡ് സ്റ്റോറുകളില്‍ സുലഭമാണ്. വടക്കേ ഇന്ത്യക്കാരുടെ മറ്റൊരു പ്രിയ ഭക്ഷണം എന്ന് വേണമെങ്കില്‍ പറയാം. എന്തായാലും ഭക്ഷണക്കൊതി വ്യാപകായത് കൊണ്ട് തന്നെ നിരവധി പേരാണ് സോനത്തിന്റെ ചിത്രത്തോടും പ്രതികരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ എന്ത് കഴിക്കാനാണ് ആഗ്രഹം എന്ന ചോദ്യം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ സജീവമാണ്. ഓരോരുത്തരും തങ്ങളുടെ ശീലങ്ങളുടേയും ഇഷ്ടങ്ങളുടേയും ഭാഗമായ ഭക്ഷണങ്ങളുടെ പേരുകള്‍ പങ്കുവയ്ക്കുന്നും ഉണ്ട്.
click me!