പ്രമേഹവും ദഹനപ്രശ്‌നങ്ങളും പിസിഒഎസും ഉള്ളവര്‍ക്ക് കഴിക്കാന്‍ കിടിലനൊരു 'ഡ്രിങ്ക്'

By Web TeamFirst Published May 24, 2021, 10:59 PM IST
Highlights

ഈ മൂന്ന് അവസ്ഥകളും ലഘൂകരിക്കാന്‍ സഹായിക്കുന്നൊരു കിടിലന്‍ 'ഡ്രിങ്ക്' പരിചയപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രിഷ്യനിസ്റ്റായ നമാമി അഗര്‍വാള്‍. സ്‌പൈസുകള്‍ ചേര്‍ത്ത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു പാനീയമാണിത്

പ്രമേഹരോഗികള്‍ ഏറെ ആശങ്കയിലൂടെ കടന്നുപോകുന്നൊരു കാലമാണിത്. കൊവിഡിന് പുറമെ ബ്ലാക്ക് ഫംഗസ് ഭീതിയും പ്രമേഹരോഗികളെ വലയ്ക്കുകയാണ്. ഒരു ജീവിതശൈലീരോഗമായതിനാല്‍ തന്നെ ജീവിതശൈലിയില്‍, പ്രത്യേകിച്ച് ഡയറ്റിലാണ് പ്രമേഹമുള്ളവര്‍ ശ്രദ്ധ കൊടുക്കേണ്ടത്. 

ദഹനപ്രശ്‌നം പൊതുവില്‍ ഇന്ന് മിക്കവാരും പേരും നേരിടുന്ന നിത്യ ആരോഗ്യപ്രശ്‌നമാണ്. പലപ്പോഴും ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ കാണാനാകാതെ ഈ പ്രശ്‌നവുമായിത്തന്നെ ജീവിച്ചുപോവുകയാണ് അധികം പേരും. 

സ്ത്രീകള്‍ നിലവില്‍ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്നൊരു ആരോഗ്യപ്രശ്‌നമാണ് പിസിഒസ് അഥവാ 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം'. പ്രധാനമായും ആര്‍ത്തവത്തെയാണ് പിസിഒഎസ് ബാധിക്കുന്നത്. അസഹ്യമായ വേദന, അമിത രക്തസ്രാവം, ആര്‍ത്തവ ക്രമക്കേട്, വിഷാദം തുടങ്ങി പല വിഷമതകളും ഇത് മൂലം സ്ത്രീകള്‍ നേരിടുന്നു. 

ഈ മൂന്ന് അവസ്ഥകളും ലഘൂകരിക്കാന്‍ സഹായിക്കുന്നൊരു കിടിലന്‍ 'ഡ്രിങ്ക്' പരിചയപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രിഷ്യനിസ്റ്റായ നമാമി അഗര്‍വാള്‍. സ്‌പൈസുകള്‍ ചേര്‍ത്ത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു പാനീയമാണിത്. 

കറുവപ്പട്ട, തക്കോലം, പെരുഞ്ചീരകം, ഉലുവ എന്നിവയാണ് ഇതിന് ആകെ ആവശ്യമായിട്ടുള്ളത്. ഇവ ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ആ വെള്ളം കുടിക്കാം. ദിവസത്തില്‍ ഏത് സമയത്ത് വേണമെങ്കിലും ഇത് കഴിക്കാം. ചായയ്ക്കും കാപ്പിക്കും പകരം ശീലമാക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആരോഗ്യകരം. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nmami (@nmamiagarwal)

 

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ ആയാണ് നമാമി അഗര്‍വാള്‍ ഈ ടിപ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിന് നന്ദി അറിയിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്.

Also Read:- 'ലെമണ്‍ ടീ' കുടിക്കുന്നത് ശീലമാക്കൂ; അറിയാം ഗുണങ്ങള്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!