Asianet News MalayalamAsianet News Malayalam

'ലെമണ്‍ ടീ' കുടിക്കുന്നത് ശീലമാക്കൂ; അറിയാം ഗുണങ്ങള്‍...

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ലെമൺ ടീ അഥവാ നാരങ്ങാ ചായ. ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഇവ സഹായിക്കും. 

Reasons Why Lemon Tea Should Be A Part Of Your Diet
Author
Thiruvananthapuram, First Published May 23, 2021, 4:04 PM IST

ഈ കൊറോണ കാലത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. നല്ല ആരോഗ്യത്തിനായി ഭക്ഷണത്തിലും വേണം ശ്രദ്ധ. വര്‍ക്ക് ഫ്രം ഹോം ആണെങ്കിലും പണിയെടുത്തു ക്ഷീണിച്ചാല്‍ ഇടയ്ക്കിടെ ചായ കുടിക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. അത്തരക്കാര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഇമ്യൂണിറ്റി ബൂസ്റ്റിങ് ചായയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. 

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് 'ലെമൺ ടീ' അഥവാ നാരങ്ങാ ചായ. ഇത് തയ്യാറാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. സാധാരണ ചായ ഉണ്ടാക്കുന്ന പോലെ ആദ്യം വെള്ളം തിളപ്പിച്ചതിന് ശേഷം തേയിലപ്പൊടിയിടാം. ശേഷം ഇതിലേയ്ക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കാം. ഇനി ഇതിലേയ്ക്ക് ശര്‍ക്കരയോ, തേനോ ചേര്‍ക്കാം. രുചിയോടൊപ്പം നിരവധി ഗുണങ്ങളുള്ള ചായയാണ് ഇത്. 

വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്‌സിഡന്റ്‌സ് തുടങ്ങിയവ അടങ്ങിയതാണ് ചെറുനാരങ്ങ. ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും നാരങ്ങ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അറിയാം ലെമണ്‍ ടീയുടെ ഗുണങ്ങള്‍...

ഒന്ന്...

നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ നാരങ്ങ അടങ്ങിയ ഈ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളുടെ നല്ലൊരു സ്രോതസ്സുമാണ് ലെമണ്‍ ടീ. 

രണ്ട്...

ചെറുനാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്‍റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിനും നല്ലതാണ്. ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും ചര്‍മ്മം തിളങ്ങാനും ലെമണ്‍ ടീ സഹായിക്കും. 

മൂന്ന്...

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ലെമണ്‍ ടീ സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. 

നാല്...

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. 

അഞ്ച്...

പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലെമണ്‍ ടീ സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

Also Read: വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് തരം ഭക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios