Katrina Kaif Vicky Kaushal Wedding : കത്രീന - വിക്കി വിവാഹത്തിലെ സ്പെഷ്യൽ വിഭവങ്ങൾ

Web Desk   | Asianet News
Published : Dec 07, 2021, 08:50 PM ISTUpdated : Dec 07, 2021, 09:02 PM IST
Katrina Kaif Vicky Kaushal Wedding :  കത്രീന - വിക്കി വിവാഹത്തിലെ സ്പെഷ്യൽ വിഭവങ്ങൾ

Synopsis

ഏറ്റവും പുതിയതായി വിവാഹ ദിനത്തിലെ മെനുവിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്ത്യൻ- പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണങ്ങളാകും അതിഥികൾക്കായി വിളമ്പുക എന്നാണ് റിപ്പോർട്ടുകൾ. 

കത്രീന കൈഫ്–വിക്കി കൗശൽ വിവാഹത്തിന്റെ ചൂടുപിടിച്ച വാർത്തകളാണ് ബോളിവുഡിൽ ചർച്ചചെയ്യപ്പെടുന്നത്. 
ഇരുവരുടെയും വിവാഹത്തിന് വരുന്ന അതിഥികളുടെയും വിവാഹ വസ്ത്രങ്ങളുടെയുമൊക്കെ വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ഏറ്റവും പുതിയതായി വിവാഹ ദിനത്തിലെ മെനുവിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്ത്യൻ- പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണങ്ങളാകും അതിഥികൾക്കായി വിളമ്പുക എന്നാണ് റിപ്പോർട്ടുകൾ. ചാറ്റ് സ്റ്റാളുകൾ, കബാബുകൾ, പരമ്പരാഗത രാജസ്ഥാനി പാചകരീതികൾ എന്നിവ വിവാഹത്തിലെ ഭക്ഷണ മെനുവിൽ ഉൾപ്പെടുന്നു.

പ്രശസ്ത ഇറ്റാലിയൻ ഷെഫ് ഡിസൈൻ ചെയ്ത അഞ്ച് തട്ടിലുള്ള വിവാഹ കേക്കും മെനുവിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കത്രീനയും വിക്കിയും ചേർന്നാണ് മെനു തിരഞ്ഞെടുത്തതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കത്രീനയുടെ കുടുംബം ഏറെയും വിദേശത്തായതിനാൽ വെസ്റ്റേൺ രുചിയിലുള്ള ഭക്ഷണങ്ങളും ഉണ്ടാകും. നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്ക് ആകും ഇത്.

വിവാഹത്തിന് മുന്നോടിയായി കർക്കശമായ ഡയറ്റിങ് ആണ് താരം പിന്തുടരുന്നത് എന്നാണ് ബിടൗൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാർബോഹൈഡ്രേറ്റ്, ​ഗ്ലൂട്ടൻ, ഷു​ഗർ അടങ്ങിയ ഭക്ഷണങ്ങളോട് പൂർണമായും അകലം പാലിച്ചിരിക്കുകയാണ് താരം. പകരം ധാരാളം സൂപ്പുകളും സാലഡും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വച്ചാണ് ഡെസ്റ്റിനേഷൻ ശൈലിയിലുള്ള വിവാഹം നടക്കുന്നത്. 

20 കിലോഗ്രാം ഓർഗാനിക് മെഹന്തി പൊടി', മെഹന്തി ചടങ്ങിന്റെ വിശേഷങ്ങൾ

PREV
Read more Articles on
click me!

Recommended Stories

രുചിയൂറും ബട്ടർ ചീസ് ദോശ തയ്യാറാക്കാം; റെസിപ്പി
ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു