കിടിലൻ രുചിയിൽ ഹണി ടീ തയ്യാറാക്കാം; റെസിപ്പി

Published : Oct 26, 2024, 11:34 AM IST
കിടിലൻ രുചിയിൽ ഹണി ടീ തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് തേന്‍. എങ്കില്‍ പിന്നെ ഇത്തവണ ഒരു സ്പെഷ്യല്‍ തേന്‍ ചായ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

തേൻ - 3 സ്പൂൺ 
വെള്ളം - 2 ഗ്ലാസ്‌ 
ചായ പൊടി - 1 സ്പൂൺ 
പുതിനയില - 4 എണ്ണം 
ഏലയ്ക്ക - 2 എണ്ണം 

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക.  ശേഷം അതിലേയ്ക്ക് ചായപ്പൊടിയും പുതിനയിലയും ഏലയ്ക്കയും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. ഇനി അരിച്ചെടുത്തതിനുശേഷം ഇതിലേയ്ക്ക് തേന്‍ കൂടി ചേർത്തു യോജിപ്പിച്ചാൽ മാത്രം മതിയാകും. വളരെ ഹെല്‍ത്തിയും ടേസ്റ്റിയുമായ ഹണി ടീ റെഡി. 

Also read: സ്പെഷ്യല്‍ പുതിനയില ചായ തയ്യാറാക്കാം; റെസിപ്പി

youtubevideo

PREV
click me!

Recommended Stories

ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പലതരം ക്യാൻസറുകൾ ഉണ്ടാവുന്നത് തടയാൻ സഹായിക്കും
'ഇത് മടിയല്ല, സ്മാർട്ട് ജീവിതമാണ്'! സാമ്പാർ കിറ്റുണ്ടാക്കിയ പൊല്ലാപ്പ്, ചേരിതിരിഞ്ഞ് പോരടിച്ച് സോഷ്യൽ മീഡിയ